ബിജെപി നേതാവിനു തടവ്
Saturday, February 28, 2015 12:27 AM IST
മടിക്കേരി: അഴിമതിയാരോപണ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത ബിജെപി നേതാവിന് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ബിജെപി കുടക് ജില്ലാ പ്രസിഡന്റ് സുജാ കുശാലപ്പയെയാണ് മടിക്കേരി ജൂണിയര്‍ മജിസ്ട്രേറ്റ് അന്നപൂര്‍ണേശ്വരി ശിക്ഷിച്ചത്. സുജാ കുശാലപ്പ അധ്യക്ഷനായ വിരാജ്പേട്ട താലൂക്ക് അക്രാമാ സാക്രാമ സമിതി നടത്തിയ ക്രമക്കേടുകള്‍ പ്രസിദ്ധീകരിച്ചതാണ് റിപ്പോര്‍ട്ടര്‍ക്കെതിരേ തിരിയാന്‍ ഇയാളെ പ്രേരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.