സംസ്ഥാന സമ്മേളനം നാളെ
Saturday, February 28, 2015 12:28 AM IST
കൊച്ചി: ന്യൂജനറേഷന്‍ ബാങ്ക്സ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് സ്റാഫ് അസോസിയേഷന്റെ (സിഐടിയു) മൂന്നാം സംസ്ഥാനസമ്മേളനം നാളെ രാവിലെ 10നു പള്ളിമുക്ക് എന്‍ജിഒ യൂണിയന്‍ ഹാളില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സിഐടിയു അഖിലേന്ത്യാ വൈസ്പ്രസിഡന്റ് കെ.ഒ. ഹബീബ് അധ്യക്ഷത വഹിക്കും. 250ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുക, മിനിമം വേതന വ്യവസ്ഥ നിശ്ചയിക്കുക, തൊഴില്‍ തര്‍ക്ക നിയമവ്യവസ്ഥകള്‍ കരാര്‍ തൊഴിലാളികള്‍ക്കും ബാധകമാക്കുക എന്നീ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് അവകാശ പത്രിക തയാറാക്കാനും അവ നേടിയെടുക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുന്നതിനും സമ്മേളനം വേദിയാകും.


പത്രസമ്മേളനത്തില്‍ സിഐടിയു ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, ന്യൂജനറേഷന്‍ ബാങ്ക്സ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് സ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ. സിയാവുദ്ദീന്‍, ഭാരവാഹികളായ ജാക്സണ്‍ തോമസ്, കെ.പി. അഭിലാഷ്, അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.