വരള്‍ച്ച നേരിടാന്‍ അടിയന്തര നടപടി: മുഖ്യമന്ത്രി
വരള്‍ച്ച നേരിടാന്‍ അടിയന്തര നടപടി: മുഖ്യമന്ത്രി
Saturday, February 28, 2015 12:32 AM IST
കോഴിക്കോട്: വരും മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന കടുത്ത വര ള്‍ച്ച നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് നഗരത്തിന്റെയും പരിസരപ്രദേശങ്ങളുടെയും കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാനുതകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വരള്‍ച്ച നേരിടാനുള്ള മുന്‍കരുതലുകള്‍ ജില്ലാ തലത്തില്‍ ആരംഭിക്കും. ഇതിനായി എംപിമാരെയും, എംഎല്‍എമാരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ളാന്‍ രൂപീകരിക്കും. കുടിവെള്ളം ജനങ്ങളുടെ മൌലി കാവകാശമാണ്. അതു വേണ്ട രീതിയില്‍ നല്‍കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ജല അഥോറിറ്റി, ജെയ്ക്കയുടെ സഹായത്തോടെ നടപ്പാക്കുന്ന കേരള വാട്ടര്‍ സപ്ളൈ പ്രോജക്ട് സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ബൃഹത്തായ കുടിവെള്ള പദ്ധതിയാണെന്നും, കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാന്‍ ഇത് ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. പദ്ധതി കമ്മീഷന്‍ ചെയ്തെങ്കിലും ജല വിതരണം പൂര്‍ണതോതിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജോ സഫ് പറഞ്ഞു. പഴയ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. കൂടാതെ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍, എംഎല്‍എമാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, വി.എം. ഉമ്മര്‍ മാസ്റര്‍, എളമരം കരിം, പി.ടി.എ. റഹിം, എ.കെ. ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്, മേയര്‍ പ്രഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.