തമസ്കരിക്കരുത്: മാര്‍ ജോസഫ് പെരുന്തോട്ടം
Saturday, February 28, 2015 12:33 AM IST
കോട്ടയം: മദര്‍ തെരേസയുടെ സേവനത്തിനു പിന്നില്‍ മതപരിവര്‍ത്തനമാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആ പുണ്യവതിയുടെ സേവനങ്ങള്‍ തമസ്കരിക്കുന്നതി നു തുല്യമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കോല്‍ക്കത്തയിലെ തെരുവീഥികളില്‍ അശരണരെത്തേടിയലയുമ്പോള്‍ മദര്‍ തെരേസ ആരുടെയും ജാതി ചോദിച്ചിരുന്നില്ല. ക്രൈസ്തവ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് എകെസിസി പ്രവര്‍ത്തകസമിതിയോഗത്തില്‍ മാര്‍ പെരുന്തോട്ടം പ്രസ്താവിച്ചു.


വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ക്യാപ്റ്റന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജോസ് മുക്കം, ട്രഷറര്‍ ബാബു വള്ളപ്പുര, അഡ്വ. പി.പി. ജോസഫ്, സൈബി അക്കര, തങ്കച്ചന്‍ പൊന്‍മാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.