സണ്ണി പായിക്കാട്ടിനു ബിഷപ് മാക്കീല്‍ പുരസ്കാരം
സണ്ണി പായിക്കാട്ടിനു ബിഷപ് മാക്കീല്‍ പുരസ്കാരം
Saturday, February 28, 2015 12:35 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കീല്‍ ഫൌണ്േടഷന്‍ സംസ്ഥാന പുരസ്കാരത്തിനു സണ്ണി പായിക്കാട്ട് (തലശേരി അതിരൂപത) അര്‍ഹനായി. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.

ഒരു പതിറ്റാണ്ടുകാലമായി മദ്യവിരുദ്ധ പ്രവര്‍ത്തനരംഗത്തുള്ള സണ്ണി പായിക്കാട്ട് നാലു വര്‍ഷമായി സമിതിയുടെ സംസ്ഥാന സെക്രട്ടറി, പാസ്ററല്‍ കൌണ്‍സില്‍ അംഗം, പ്രതീക്ഷ ഡി അഡിക്ഷന്‍ സെന്റര്‍ മാനേജിംഗ് കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, ഫാ. ടി.ജെ. ആന്റണി, പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, എഫ്.എം. ലാസര്‍, സിസ്റര്‍ ആനീസ് തോട്ടപ്പള്ളില്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.