സോളാര്‍ കേസ്: ചാണ്ടി ഉമ്മന്റെയും തോമസ് കുരുവിളയുടെയും മൊഴിയെടുക്കണമെന്നു വി. എസ്
സോളാര്‍ കേസ്:  ചാണ്ടി ഉമ്മന്റെയും തോമസ് കുരുവിളയുടെയും  മൊഴിയെടുക്കണമെന്നു വി. എസ്
Saturday, February 28, 2015 12:16 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെയും പാവം പയ്യന്‍ എന്നറിയപ്പെടുന്ന തോമസ് കുരുവിളയെയും വിളിച്ചുവരുത്തി തെളിവെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് സരിത നായര്‍ പലപ്പോഴും സന്ദര്‍ശിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ വീണ്െടടുത്താല്‍ തെളിയിക്കാനാകും. ഇതിനു സാങ്കേതികവിദ്യയുള്ളതായി വിദഗ്ധന്റെ ലേഖനം വി.എസ് തെളിവായി നല്‍കി.

തട്ടിപ്പുകേസില്‍ സരിത നായര്‍ വനിതാ ജയിലില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ അവിടെ സുരക്ഷാ വിഭാഗത്തില്‍ വനിതാ സിവില്‍ ഓഫീസര്‍മാരായ ഷീജാദാസ്, നസീനബീഗം എന്നിവരുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെത്തിയ സരിതാ നായര്‍ കുഴപ്പക്കാരിയാണെന്ന് അറിയിച്ചിട്ടുള്ളതായി അവര്‍ പിന്നീടു മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍, അവരേയും വിളിച്ചു തെളിവെടുക്കുന്നതു നന്നായിരിക്കും.

ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തിയാല്‍ അവിടത്തെ കാര്യങ്ങള്‍ നോക്കിയിരുന്ന തോമസ് കുരുവിളയുടെ സാമ്പത്തിക വളര്‍ച്ചയും സോളാര്‍ തട്ടിപ്പുമായി ബന്ധമുള്ളതാണെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.

സോളാര്‍ തട്ടിപ്പു കേസ് അന്വേഷണത്തില്‍ 14 പാകപ്പിഴകള്‍ ഉള്ളതായി പ്രതിപക്ഷ നേതാവ് തെളിവു നല്‍കി. തട്ടിപ്പിനായി അധികാര ദുര്‍വിനിയോഗം നടത്തുകയും തട്ടിപ്പു കേസ് ഒതുക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. കേസുകള്‍ രജിസ്റര്‍ ചെയ്യുന്നതിലും അന്വേഷണം നടത്തുന്നതിലും ഗുരുതര വീഴ്ച വരുത്തി.

കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിച്ചു മഹസര്‍ തയാറാക്കാനും ദൃശ്യങ്ങള്‍ അടങ്ങിയ കാമറ കസ്റഡിയിലെടുക്കാനും അന്വേഷണസംഘത്തിനു കഴിഞ്ഞില്ല. ശ്രീധരന്‍നായരുടെ 40 ലക്ഷം രൂപയുടെ കേസില്‍ മാത്രം ജോപ്പനെ പ്രതിയാക്കുകയും മറ്റു കേസുകള്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്തു.

മുഖ്യമന്ത്രി, പേഴ്സണല്‍ സ്റാഫ് എന്നിവരിലെ സ്വാധീനം ഉപയോഗിച്ചാണു കോടിക്കണക്കിനു രൂപ ടീം സോളാര്‍ തട്ടിയെടുത്തത്. സരിതയെ അറസ്റ് ചെയ്തപ്പോള്‍ തങ്ങള്‍ക്കു യാതൊരു പങ്കുമില്ലെന്നു പറഞ്ഞ് ഒഴിയാനാണു മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. തട്ടിപ്പുസംഘം ഒറ്റയ്ക്കു വിചാരിച്ചാല്‍ ഇതുപോലൊരു കാര്യം ചെയ്യാനാകില്ല. ഉന്നതതലത്തില്‍നിന്നു കിട്ടിയ സഹായംകൊണ്ടു മാത്രമാണു വ്യാപകമായ തട്ടിപ്പു നടത്താന്‍ കഴിഞ്ഞത്. സൌരോര്‍ജ പ്ളാന്റ് നിര്‍മിക്കാമെന്നേറ്റ് തട്ടിപ്പും വഞ്ചനയും നടത്തിയ കമ്പനിയുടെ പുറകില്‍ 10,000 കോടി രൂപയുടെ അഴിമതിയുള്ളതായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്െടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മുഖ്യമന്ത്രിയുടേതായി വെബ്സൈറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രി സ്ഥിരമായി ഉപയോഗിച്ചിരുന്ന ജോപ്പന്റെ 9447274799 എന്ന നമ്പരിലേക്ക് സരിത 70 തവണ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്റാഫില്‍പ്പെട്ടയാള്‍ക്കു മാത്രമല്ല, മുഖ്യമന്ത്രിക്കും സംഭവത്തില്‍ തെളിവുണ്െടന്നതിനുള്ള ശക്തമായ സാഹചര്യമാണ് ഇതില്‍നിന്നു വെളിവാകുന്നത്. സ്വകാര്യ ചാനല്‍ സംപ്രേഷണ ദൃശ്യങ്ങളും കോള്‍ വിവരവും അദ്ദേഹം രേഖയായി നല്‍കി.

പോലീസ് അസോസിയേഷന്‍ സമ്മേളനത്തിനു 40 ലക്ഷം രൂപ സരിത എസ്. നായര്‍ സ്പോണ്‍സര്‍ ചെയ്തതായി വിവരം പുറത്തുവന്നിട്ടുണ്ട്. ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ കീഴിലുള്ളതും മേല്‍പ്പറഞ്ഞ അസോസിയേഷനിലുള്ളതുമായ പോലീസിനെ അന്വേഷണത്തിനു നിയോഗിച്ചത് കേസ് അട്ടിമറിക്കാനും ഒതുക്കിത്തീര്‍ക്കാനുമാണെന്നും വി.എസ് പറഞ്ഞു.

15 പേജിലായി എഴുതി തയാറാക്കിക്കൊണ്ടുവന്ന സത്യവാങ്മൂലമാണ് അച്യുതാനന്ദന്‍ സമര്‍പ്പിച്ചത്. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് ശിവരാജന്‍ സത്യവാങ്മൂലം വായിച്ചു കേള്‍പ്പിച്ച് നല്‍കിയ തെളിവുസാധനങ്ങളുടെ വിവരം രേഖപ്പെടുത്തി.

ബിജെപി, അഴിമതിനിരോധന സംഘടന തുടങ്ങിയവരും പബ്ളിക് പ്രോസിക്യൂട്ടറും പ്രതിപക്ഷ നേതാവിനെ വിസ്തരിച്ചതോടെ രണ്േടമുക്കാല്‍ മണിക്കൂര്‍ നീണ്ട തെളിവെടുപ്പു സമാപിച്ചു. അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍നായര്‍ പ്രതിപക്ഷ നേതാവിന്റെ സഹായത്തിനായി ഹാജരായി.

നെല്ലു സംഭരണത്തിന് 25 കോടി രൂപയുടെ അധിക ധനസഹായംതിരുവനന്തപുരം: നെല്ലു സംഭരണത്തിന് സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പറേഷന് 25 കോടി രൂപ അധിക ധനസഹായം അനുവദിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു.

നടപ്പുവര്‍ഷത്തെ ബജറ്റില്‍ 180 കോടി രൂപയായിരുന്നു ഇതിനായി വകയിരുത്തിയിരുന്നത്. ഇതിനു പുറമെ ഉപധനാഭ്യര്‍ഥനയില്‍ കഴിഞ്ഞ ഡിസംബറില്‍ 10 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് 25 കോടി രൂപ കൂടി അനുവദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.