കാര്‍ഷികമേഖലയ്ക്ക് അവഗണന: ജോസ് കെ. മാണി
കാര്‍ഷികമേഖലയ്ക്ക് അവഗണന: ജോസ് കെ. മാണി
Sunday, March 1, 2015 11:49 PM IST
കോട്ടയം: കേരളത്തിനു പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഉണ്ടായില്ലെന്ന് ജോസ് കെ. മാണി എംപി. എയിംസ് മാതൃകയില്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി സമുച്ചയം നിര്‍മിക്കാന്‍ കോട്ടയത്ത് 175 ഏക്കര്‍ സ്ഥലവും അനുബന്ധ സൌകര്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രോജക്ട് സമര്‍പ്പിച്ചു. വൈദ്യുതി, റോഡ്, ഗതാഗതം തുടങ്ങി എല്ലാ സൌകര്യങ്ങളും നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും പരിഗണനയുണ്ടായില്ല. കുറവിലങ്ങാട് സയന്‍സ് സിറ്റി, കോട്ടയത്ത് മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം കടുത്ത അവഗണനയാണുണ്ടായത്. രാഷ്ട്രീയപരിഗണന നോക്കി മറ്റു സംസ്ഥാനങ്ങള്‍ക്കു വാരി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.