കടുത്ത അവഗണന: മാണി
കടുത്ത അവഗണന: മാണി
Sunday, March 1, 2015 12:04 AM IST
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ആവറേജ് മാത്രമാണെന്നും എന്നാല്‍, ബജറ്റില്‍ കേരളത്തോടു കടുത്ത അവഗണനയാണു കാട്ടിയതെന്നും ധനമന്ത്രി കെ.എം. മാണി. കേരളമെന്നൊരു സംസ്ഥാനം ഭൂപടത്തിലുണ്േടായെന്നു സംശയിക്കുന്ന തരത്തിലാണു കേന്ദ്ര ബജറ്റിലെ അവഗണനയെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ മന്ത്രി പറഞ്ഞു.

കോര്‍പറേറ്റുകളെ സഹായിക്കുന്ന ബജറ്റാണിത്. അവരുടെ നികുതി 30 ശതമാനത്തില്‍നിന്ന് 25 ആക്കി കുറയ്ക്കുന്നത് ഇതിന്റെ തെളിവാണ്. കഴിഞ്ഞ ബജറ്റില്‍ കേരളത്തിനു പ്രഖ്യാപിച്ച പാലക്കാട് ഐഐടിയെയും എയിംസിനെയും കുറിച്ച് ഒന്നും പറയുന്നില്ല. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റബറിനെക്കൂടി ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയ് ക്കും മങ്ങലേറ്റു. റബര്‍ കൃഷി സംരക്ഷിക്കാന്‍ ഇറക്കുമതിച്ചുങ്കം കൂട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കര്‍ഷകര്‍ക്കു വായ്പ നല്‍കാന്‍ നബാര്‍ഡിന് 25,000 കോടി രൂപ അനുവദിച്ചതു മാത്രമാണു കര്‍ഷകര്‍ക്ക് ആശ്വസിക്കാനുള്ളത്.


അടിസ്ഥാനസൌകര്യ വികസന ത്തിനു തുക മാറ്റിവച്ചതും കൊച്ചി മെട്രോയ്ക്കു തുക വകയിരുത്തിയതും ആശ്വാസകരമാണ്. ബജറ്റ് അവതരണം തടയുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു താന്‍ 13-ാമത്തെ ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും എത്രയോ തവണ തടയുമെന്ന് അവര്‍ പറഞ്ഞിട്ടുള്ളതാണെന്നും ഇത് എത്രയോ തവണ കേട്ടതാണെന്നും മന്ത്രി കെ.എ. മാണി മറുപടി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.