കേസുകള്‍ക്കു സ്റേ: സെറ്റില്‍മെന്റ് ഓഫീസര്‍മാരെ സമീപിക്കണം
Sunday, March 1, 2015 12:50 AM IST
ചങ്ങനാശേരി: നിക്ഷേപിക്കുന്ന പണം ഏതാനും മാസം കൊണ്ട് ഇരട്ടിയാക്കി തിരികെ കൊടുക്കുമെന്ന് വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്നു പണം തട്ടിയെന്നാരോപിച്ച് വിവിധ പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്തിരിക്കുന്ന 81 കേസുകളില്‍ സെറ്റില്‍മെന്റ് ഉദ്യോഗസ്ഥരെ നിയമിച്ച് ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുസ്താക്ക് ഉത്തരവിട്ടു. കേസുകള്‍ മൂന്നു മാസത്തേക്ക് സ്റേ ചെയ്തു.

പരാതിക്കാര്‍ സെറ്റില്‍മെന്റ് ഓഫീസര്‍മാരുമായി ബന്ധപ്പെടണമെന്ന വിവരം പരാതിക്കാരെ അറിയിക്കാന്‍ ചങ്ങനാശേരി, ആലപ്പുഴ മജിസ്ട്രേറ്റുമാരെയും എറണാകുളം, കോട്ടയം, പാലക്കാട്, കല്‍പ്പറ്റ, തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരെയും കോടതി ചുമതലപ്പെടുത്തി. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ മാത്രം ലിസിനെതിരെ 61 കേസുകള്‍ നിലവിലുണ്ട്. ലിസിനുവേണ്ടി അഭിഭാഷകരായ എം.കെ ദാമോദരന്‍, ബോബന്‍ ടി. തെക്കേല്‍ എന്നിവര്‍ ഹാജരായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.