ക്വാറി സമരം: പിന്തുണ പ്രഖ്യാപിച്ച് ടിപ്പര്‍ ലോറി സമരം
Sunday, March 1, 2015 12:50 AM IST
കൊച്ചി: ക്വാറി-ക്രഷര്‍ ഖനന മേഖലയില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി ടിപ്പര്‍ ലോറി ഉടമകളുടെ സംയുക്ത സമരം തുടങ്ങി. ഇന്നലെ വൈകുന്നേരം ആലുവ പാലസില്‍ ചേര്‍ന്ന സംയുക്ത സംഘടനകളുടെ യോഗത്തിലാണ് അര്‍ധരാത്രി മുതല്‍ സമരം തുടങ്ങാന്‍ തീരുമാനിച്ചത്. ടിപ്പര്‍ എര്‍ത്ത് മൂവേഴ്സ് സമിതി, കേരള സ്റേറ്റ് ടിപ്പര്‍ ലോറി ഓണേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍, ടിപ്പര്‍ എര്‍ത്ത് മൂവിംഗ് എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.