പാരിസ്ഥിതികാനുമതി: പ്രോസസിംഗ് നിരക്കുകള്‍ നിശ്ചയിച്ചു
Sunday, March 1, 2015 12:54 AM IST
തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റിയില്‍ പാരിസ്ഥിതികാനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കു ചുവടെ പ്രകാരം ഒറ്റത്തവണ പ്രോസസിംഗ് ഫീസ് ഈടാക്കുന്നതിന് അനുമതി നല്‍കി.

ഖനനത്തിനൊഴികെയുള്ള പാരിസ്ഥിതികാനുമതിക്കു രണ്ടു ലക്ഷം രൂപ, ഖനനത്തിനായുള്ള പാരിസ്ഥിതികാനുമതിക്ക് 10 ഹെക്ടറില്‍ കുറയാത്ത മൈനിംഗ് ഏരിയ രണ്ടര ലക്ഷം രൂപ, 10 ഹെക്ടറില്‍ താഴെയും അഞ്ചു ഹെക്ടറില്‍ കുറയാത്തതുമായ മൈനിംഗ് ഏരിയ രണ്ടു ലക്ഷം, അഞ്ച് ഹെക്ടറില്‍ താഴെയും ഒരു ഹെക്ടറില്‍ കുറയാത്തതുമായ മൈനിംഗ് ഏരിയ ഒരുലക്ഷം രൂപ, ഒരു ഹെക്ടറില്‍ താഴെ മൈനിംഗ് ഏരിയ 75000 രൂപ.


ഫീസ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടറുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍നിന്നുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതമുള്ള അപേക്ഷ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കായി ംംം.ല്ി.സലൃമഹമ.ഴ്ീ.ശി/ ംംം.ലെശമസലൃമഹമ.ീൃഴ സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.