റവ. ഡോ. അഗസ്റിന്‍ കോന്നുള്ളി സ്മാരക പ്രഭാഷണവും ക്വിസ് മത്സരവും
Sunday, March 1, 2015 1:04 AM IST
കൊച്ചി: പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ റവ. ഡോ. അഗസ്റിന്‍ ഒ. കോന്നുള്ളിയുടെ അനുസ്മരണാര്‍ഥം 12 വര്‍ഷമായി നടത്തിവരുന്ന പ്രഭാഷണവും സംസ്ഥാനതല ഗണിത ക്വിസ് മത്സരവും മാര്‍ച്ച് നാലിന് സെന്റ് ആല്‍ബര്‍ട്സ് കോളജ് സെമിനാര്‍ ഹാളില്‍ നടത്തും. രണ്ടു പേരടങ്ങുന്ന മൂന്നു ടീമുകള്‍ക്കു വരെ ഒരു കോളജിനെ പ്രതിനിധീകരിക്കാം. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് റവ. ഡോ. കോന്നുള്ളി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 5,000 രൂപയുടെ പ്രഫ. എ.ജെ. പീറ്റര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 3,000, 2,000 രൂപയാണ്. വിവരങ്ങള്‍ക്ക്: എഡ്വിന്‍ തോമസ്, കണ്‍വീനര്‍ (ഫോണ്‍ 9447570562).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.