സിപിഐ സംസ്ഥാന സമ്മേളനം: ബഹുജന റാലി ഇന്ന്
സിപിഐ സംസ്ഥാന സമ്മേളനം: ബഹുജന റാലി ഇന്ന്
Monday, March 2, 2015 12:20 AM IST
കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ചുള്ള ബഹുജന റാലി ഇന്നു നടക്കും. ജില്ല കേന്ദ്രീകരിച്ചുള്ള പ്രകടനമാണ് നടത്തുന്നത്. വൈകുന്നേരം നാലിനു പോലീസ് പരേഡ് ഗ്രൌണ്ടിനു സമീപത്തു നിന്നും ആരംഭിക്കുന്ന റാലി തിരുനക്കര മൈതാനത്ത് സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗുരുദാസ്ദാസ് ഗുപ്ത ഉദ്ഘാടനം ചെയ്യും.


ഡി. രാജ, ആനി രാജ, പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനം ആര്‍ഭാട രഹിതമാക്കുന്നതിന്റെ ഭാഗമായി റെഡ് വോളണ്ടിയര്‍ മാര്‍ച്ച് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ ബാനറിന്റെ കീഴില്‍ ആയിരങ്ങള്‍ റാലിയില്‍ കുടുംബസമേതം അണിനിരക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.