പുതുതലമുറ വേഗക്കാഴ്ചയില്‍ കുടുങ്ങിപ്പോവുന്നു: ഗവര്‍ണര്‍
പുതുതലമുറ വേഗക്കാഴ്ചയില്‍ കുടുങ്ങിപ്പോവുന്നു: ഗവര്‍ണര്‍
Monday, March 2, 2015 12:21 AM IST
തിരുവനന്തപുരം: അതിവേഗ പാട്ടുകള്‍ക്കും ദൃശ്യങ്ങള്‍ക്കും വേണ്ടി ടിവി ക്കും കംപ്യൂട്ടറിനും മുന്നില്‍ ചടഞ്ഞുകൂടി പോവുന്ന പുതിയ തലമുറയെ വായനയിലേക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്െടന്ന് ഗവര്‍ണര്‍ ജസ്റിസ് പി. സദാശിവം. പി.എന്‍.പണിക്കറുടെ 106-ാമത് ജന്‍മദിനാഘോഷം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായനയിലൂടെ അറിവു നേടാന്‍ പഠിപ്പിച്ച പി.എന്‍. പണിക്കരുടെ സ്മരണ നിലനിര്‍ത്തി സാങ്കേതിവിദ്യയിലൂടെ ഈ ആശയം പ്രചരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എന്‍.പണിക്കറുടെ പേരിലുളള വിവിധ പുരസ്കാരങ്ങളും ഗവര്‍ണര്‍ സമ്മാനിച്ചു.

സാഹിത്യത്തിനുളള പുരസ്കാരം ഡോ. ജോര്‍ജ് ഓണക്കൂറിനും മാധ്യമപ്രവര്‍ത്തനത്തിന് എം.ജി. രാധാകൃഷ്ണനും ഗ്രന്ഥശാല പ്രവര്‍ത്തനത്തിന് നെല്ലിമൂട് ശ്രീധരനും പഞ്ചായത്ത് കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനത്തിന് വട്ടപ്പാറ ജയകുമാറിനും ഇ-സാക്ഷരതാ പ്രവര്‍ത്തനത്തിന് കെ. രാജേഷിനും പുരസ്കാരങ്ങള്‍ സമ്മാനിച്ചു.


പാലോട് രവി എംഎല്‍എ അധ്യക്ഷനായിരുന്നു. നര്‍മ്മദ കണ്‍ട്രോള്‍ അഥോറിറ്റി അംഗം ഡോ. അഫ്രോസ് അഹമ്മദ്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, മുന്‍മന്ത്രി എം.വിജയകുമാര്‍, പി.എന്‍.പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, ചെയര്‍മാന്‍ ക്യാപ്റ്റന്‍ രാജീവ് നായര്‍ എന്നടിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.