കരളെത്തും മുമ്പേ ജിന്‍സിയെത്തേടി മരണമെത്തി
കരളെത്തും മുമ്പേ  ജിന്‍സിയെത്തേടി മരണമെത്തി
Monday, March 2, 2015 12:25 AM IST
മൂവാറ്റുപുഴ: കരള്‍ നല്കാന്‍ തയാറായി ഗോപകുമാര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും സ്വീകരിക്കാന്‍ നില്ക്കാതെ ജിന്‍സി യാത്രയായി.

ഗുരുതരമായി കരള്‍ രോഗം ബാധിച്ച് എറണാകുളം അമൃത ഇന്‍സ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ മാറാടി മണിയംകല്ല് കാഞ്ഞിരക്കാട്ട് ബാബുവിന്റെ ഭാര്യ ജിന്‍സി (35) ഇന്നലെ രാവിലെ മരണമടഞ്ഞു.

നിര്‍ധന കുടുംബാംഗമായ ജിന്‍സിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം ലഭ്യമാക്കാന്‍ മാറാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ചികിത്സാസഹായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു.


ജിന്‍സിയുടെ നിസഹായാവസ്ഥ ശ്രദ്ധയില്‍പ്പെട്ട കാക്കനാട് ചാലച്ചുവട് കൊട്ടിയത്ത് ഗോപകുമാര്‍ സൌജന്യമായി കരള്‍ നല്‍കാന്‍ തയാറായിരുന്നു. പരിശോധനയില്‍ ഗോപകുമാറിന്റെ കരള്‍ ജിന്‍സിക്ക് യോജിക്കുമെന്നു വ്യക്തമായതിനെ തുടര്‍ന്ന് കരള്‍ നല്‍കാന്‍ ഗോപകുമാര്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ ജിന്‍സിയുടെ മരണവാര്‍ത്തയാണ് അറിഞ്ഞത്. സംസ്കാരം ഇന്നു രാവിലെ 11നു ഇരട്ടിയാനിക്കുന്ന് സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ആന്‍മരിയ, അമാന്റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.