ഭീകരവാദത്തെ നേരിടണമെന്നു കാന്തപുരം
ഭീകരവാദത്തെ നേരിടണമെന്നു കാന്തപുരം
Monday, March 2, 2015 12:26 AM IST
കോട്ടക്കല്‍: ഭീകരവാദത്തെയും അതിനു സാഹചര്യമൊരുക്കുന്നവരെയും എല്ലാ അര്‍ഥത്തിലും മാതൃകാപരമായി ിടണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. കോട്ടക്കല്‍ എടരിക്കോട്ട് എസ്വൈഎസ് അറുപതാം വാര്‍ഷികത്തിന്റെ സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ഇസ്ളാമിക് സ്റേറ്റ് പോലുള്ള സംഘടനകള്‍ക്ക് ഇസ്ലാമിന്റെ പേര് ഉപയോഗിക്കാന്‍ ഒരു നിലക്കും അര്‍ഹതയില്ല. മതത്തിന്റെ സല്‍പേര് നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ലിബിയയില്‍ ക്രൈസ്തവരെ ഒന്നിച്ചു നിര്‍ത്തി കഴുത്തറുത്തു കൊന്നതു പോലുള്ള കിരാത പ്രവൃത്തികളെ മുസ്ലിംകള്‍ക്കു ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.