കെ.വി.ദേവദാസ് കെപിടിഎ സംസ്ഥാന പ്രസിഡന്റ്
കെ.വി.ദേവദാസ് കെപിടിഎ സംസ്ഥാന പ്രസിഡന്റ്
Monday, March 2, 2015 12:27 AM IST
കൊച്ചി: കേരളപ്രദേശ് ടീച്ചേഴ്സ് അസോസിയേഷന്‍(കെപിടിഎ) സംസ്ഥാന പ്രസിഡന്റായി കെ.വി. ദേവദാസിനെ(കണ്ണൂര്‍)യും ജനറല്‍ സെക്രട്ടറിയായി മുസ്തഫ കടമ്പോട്ടിനെ(മലപ്പുറം)യും എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സി. രാമകൃഷ്ണന്‍(കോഴിക്കോട്), കെ. രാധാമോഹന്‍(പെരിന്തല്‍മണ്ണ)-വൈസ് പ്രസിഡന്റുമാര്‍, ടി.വി. വിജയന്‍(കാസര്‍ഗോഡ്)-, പി.എം. രാജീവ്(കണ്ണൂര്‍), മുസ്തഫ മൈലപ്രം(മലപ്പുറം), സി.കെ. മാലതി(കണ്ണൂര്‍)- സെക്രട്ടറിമാര്‍ , ആര്‍.എസ്. സുനില്‍കുമാര്‍(തിരുവനന്തപുരം)-ട്രഷറര്‍, ബിജി. കെ. വാടാത്ത്, സി. അബ്ദുള്‍ഖാദര്‍-ഓഡിറ്റര്‍മാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. കെ.പി. ദിലീപ് റിട്ടേണിംഗ് ഓഫീസറായിരുന്നു. സംസ്ഥാന കൌണ്‍സില്‍ യോഗത്തില്‍കെ.വി. ദേവദാസ് അധ്യക്ഷത വഹിച്ചു. അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് അധ്യാപക പാക്കേജ് നടപ്പിലാക്കുക, വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായും നടപ്പാക്കുക, അര്‍ഹതപ്പെട്ട മുഴുവന്‍ നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കുക, അന്തര്‍ജില്ലാ സ്ഥലംമാറ്റം ലഭിച്ച അധ്യാപകര്‍ക്ക് സീനിയോറിറ്റി സംരക്ഷിച്ചു നല്‍കുക, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ഓഫീസ് സ്റാഫിനെ നിയമിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.


ടി.കെ. സുബ്രഹ്മണ്യന്‍ നമ്പൂതിരി, സി.കെ. മാലതി, ബഷീര്‍ കുണ്ടായി, ഒ.എം. മനോജ്, പി. വിജയന്‍ നമ്പൂതിരി, പി. മധുസൂദനന്‍, പി. ജയചന്ദ്രന്‍, വി.വി. ലതിക, എം.പി. പ്രദീപന്‍, ടി. മോഹന്‍ദാസ്, പി. അമല്‍ദാസ്, ഏബ്രഹാം പി. തോമസ്, മുസ്തഫ മൈലപ്രം, കെ. രാധാമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.