സമ്മേളനം ചരിത്രമായെന്നു സിപിഎം സംസ്ഥാന സമിതി
Tuesday, March 3, 2015 12:09 AM IST
തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം ചരിത്ര വിജയമായിരുന്നുവെന്നു സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. പാര്‍ട്ടിയുടെ സംഘടനാശക്തി വിളിച്ചറിയിക്കുന്നതായിരുന്നു സമാപന പൊതുയോഗവും റെഡ് വോളണ്ടിയര്‍ മാര്‍ച്ചും. സമ്മേളനം നടത്താന്‍ നേതൃത്വപരമായ പങ്കുവഹിച്ച ആലപ്പുഴ ജില്ലാ കമ്മിറ്റിയേയും അതിനു ചുക്കാന്‍ പിടിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരനേയും സംസ്ഥാന സമിതി അഭിനന്ദിച്ചു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമ്മേളനം ബഹിഷ്കരിച്ചതും പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാത്തതും ചര്‍ച്ചയായില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ നയരേഖ ഇന്നത്തെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. തുടര്‍ന്നു രാഷ്ട്രീയ നയരേഖ ബ്രാഞ്ച് തലം മുതല്‍ ചര്‍ച്ച ചെയ്തതിനു ശേഷമാകും സംസ്ഥാന പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.


തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി ആരുമായൊക്കെ സഖ്യമാകാം എന്നതിനെ സംബന്ധിച്ചു പിന്നീടു തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.