ഉന്നത വിദ്യാഭ്യാസ രംഗത്തു കേരളം വളരെയേറെ മുന്നേറണം: മുഖ്യമന്ത്രി
ഉന്നത വിദ്യാഭ്യാസ രംഗത്തു കേരളം വളരെയേറെ മുന്നേറണം: മുഖ്യമന്ത്രി
Tuesday, March 3, 2015 11:45 PM IST
തൊടുപുഴ: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം വളരെയേറെ മുന്നേറാനുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ന്യൂമാന്‍ കോളജിലെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മേഖലയ്ക്കു വലിയ പങ്കുണ്ട്.

പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വിശുദ്ധ ചാവറയച്ചനെ പോലുള്ള വൈദികശ്രേഷ്ഠരുടെ സമീപനമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചത്. 50 വര്‍ഷം പിന്നിട്ട ന്യൂമാന്‍ കോളജിനു കേരളത്തിലെ വിദ്യഭ്യാസരംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. പിന്നിട്ട കാലയളവില്‍ വളരെയേറെ പ്രഗത്ഭരെ സൃഷ്ടിക്കാന്‍ ന്യൂമാന് കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തും കലാ-കായിക രംഗങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റി. കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.


ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സണ്ണി ജോസഫ് എംഎല്‍എ, എംജി യൂണിവഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദ്, കോളജ് മാനേജര്‍ മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് സ്വാഗതവും ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പ്രഫ. ജോസ് അഗസ്റിന്‍ നന്ദിയും പറഞ്ഞു. സുവര്‍ണ ജൂബിലി സ്മാരകമായി ഏര്‍പ്പെടുത്തിയിട്ടുള്ള 10000 രൂപയും പ്രശംസാപത്രവുമടങ്ങുന്ന ന്യൂമാന്‍ യൂത്ത് എക്സലന്‍സ് അവാര്‍ഡ് കോട്ടയം ബിസിഎം കോളജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ളീഷ് വിദ്യാര്‍ഥിനി അനീസ എം. താഹയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.