ആര്‍എസ്എസ് അക്രമങ്ങള്‍ക്ക് എതിരേ ഒന്നിക്കണം: കോടിയേരി
ആര്‍എസ്എസ് അക്രമങ്ങള്‍ക്ക് എതിരേ ഒന്നിക്കണം: കോടിയേരി
Tuesday, March 3, 2015 12:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്ന ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഒരു വീട്ടമ്മ ഉള്‍പ്പെടെ മൂന്നു സിപിഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 23 സിപിഎം പ്രവര്‍ത്തകരാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടതെന്നു കോടിയേരി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.