ജനപക്ഷ മദ്യനയം നടപ്പാക്കണം: മദ്യവിരുദ്ധ സമിതി
ജനപക്ഷ മദ്യനയം നടപ്പാക്കണം: മദ്യവിരുദ്ധ സമിതി
Tuesday, March 3, 2015 12:15 AM IST
കൊച്ചി: ജനപക്ഷ മദ്യനയം നടപ്പാക്കിയില്ലെങ്കില്‍ വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍. സമിതിയുടെ പതിനാറാം വാര്‍ഷിക സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമ്പൂര്‍ണ മദ്യനിരോധനം പത്തു വര്‍ഷം കൊണ്ട് എങ്ങനെ നടപ്പാക്കുമെന്നു സര്‍ക്കാര്‍ ജനത്തെ ബോധ്യപ്പെടുത്തണം. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായി ആരംഭിക്കുന്നതു മദ്യനിരോധനത്തെ പ്രതികൂലമായി ബാധിക്കും. മദ്യനയത്തില്‍നിന്നുള്ള പിന്മാറ്റം ജനങ്ങള്‍ക്കു മുമ്പില്‍ വിശദീകരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്െടന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.

മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റീസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി, സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ഭാരവാഹികളായ പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, ആന്റണി ജേക്കബ്, കെ.ജെ. പൌലോസ്, എം.ഡി. റാഫേല്‍, ജോയ്കുട്ടി ലൂക്കോസ്, ജെയിംസ് മുട്ടിക്കല്‍, യോഹന്നാന്‍ ആന്റണി, വി.ഡി. രാജു, തോമസ്കുട്ടി മണക്കുന്നേല്‍, സിസ്റര്‍ ആനീസ് തോട്ടാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.


മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള പുരസ്കാരം സണ്ണി പായിക്കാട്ടും വിദ്യാര്‍ഥി പ്രതിനിധി പുരസ്കാരം സെറിന്‍ സേവ്യറും ഏറ്റുവാങ്ങി. മികച്ച രൂപതകള്‍ക്കുള്ള പുരസ്കാരങ്ങള്‍ ആലപ്പുഴ, മാനന്തവാടി, താമരശേരി രൂപതകള്‍ക്കു സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.