ജയിംസ് മാത്യു എംഎല്‍എ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
Tuesday, March 3, 2015 12:20 AM IST
കൊച്ചി: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റര്‍ ശശിധരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയും സിപിഎം എംഎല്‍എയുമായ ജയിംസ് മാത്യു ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റീസ് ബി. കെമാല്‍ പാഷ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസിലെ ഒന്നാം പ്രതിയും അതേ സ്കൂളിലെ അധ്യാപകനുമായ ഷാജിയും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.


സ്കൂളിലെ ഒരു വിദ്യാഭ്യാസ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എംഎല്‍എ ഹെഡ്മാസ്റര്‍ ശശിധരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ടായിരുന്നു. ശശിധരന്റെ ആത്മഹത്യാകുറിപ്പില്‍ എംഎല്‍എയുടെയും പേരു പരാമര്‍ശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.