ഐജി മനോജ് ഏബ്രഹാമിനെതിരേ കോടതിയലക്ഷ്യത്തിനു കേസ്
Thursday, March 5, 2015 12:20 AM IST
തൃശൂര്‍: അന്വേഷണത്തില്‍ അനധികൃതമായി ഇടപെട്ടുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയെ തുടര്‍ന്ന് ഐജി മനോജ് എബ്രഹാമിനോട് കോടതിയില്‍ ഹാജരാകാന്‍ വിജിലന്‍സ് കോടതി നോട്ടീസ്. ഏപ്രില്‍ 10ന് കോടതിയില്‍ ഹാജരാകണമെന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് കെ. ഹരിപാലിന്റെ ഉത്തരവ്. വിജിലന്‍സ് കോടതിയുടെ ഉത്തരവുപ്രകാരം നടക്കുന്ന അനധികൃത സ്വത്ത് സമ്പാദനകേസ്് അന്വേഷണത്തില്‍ ഐജി നിയമവിരുദ്ധമായി ഇടപെട്ടു എന്നാണ് ആക്ഷേപം.

നേരത്തെ മനോജ് എബ്രഹാമിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആറന്മുള സ്വദേശി ചന്ദ്രശേഖരന്‍ നായരാണ് വീണ്ടും ഹര്‍ജി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.