രാമക്കല്‍മേട്: റവന്യു റിക്കവറി ഒഴിവാക്കുമെന്നു മുഖ്യമന്ത്രി
Thursday, March 5, 2015 12:29 AM IST
തിരുവനന്തപുരം: ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ കാറ്റില്‍നിന്നു വൈദ്യുതിയുത്പാദിപ്പിക്കാന്‍ കെഎസ്ഇബി റവന്യു വകുപ്പില്‍നിന്നു പാട്ടത്തിനെടുത്ത ഭൂമിയിലുള്ള റിക്കവറി നടപടി നിര്‍ത്തുന്ന കാര്യം മന്ത്രിസഭാ പരിഗണിക്കും. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഈ ഉറപ്പ് നല്‍കിയത്. 149 ഹെക്ടര്‍ ഭൂമിക്ക് ആറു കോടി രൂപയാണു കെഎസ്ഇബി നല്‍കേണ്ടത്. എന്‍ടിപിസിയുമായി കരാര്‍ ഒപ്പിട്ടെങ്കിലും ഉപകരണങ്ങളും മറ്റും നിര്‍ദിഷ്ട സ്ഥലത്തെത്തിക്കാന്‍ യാത്രാ സംവിധാനമില്ലാത്തതിനാല്‍ കാര്യമായ പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. ഊര്‍ജോത്പാദനം തുടങ്ങിയ ശേഷമേ പാട്ടക്കരാര്‍ നടപ്പാക്കാന്‍ കഴിയൂയെന്നു കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.ശിവശങ്കര്‍ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.