ജിത്തു ജോസഫിനെ വിസ്തരിച്ചു
Thursday, March 5, 2015 12:30 AM IST
കൊച്ചി: മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന ചിത്രം ഒരു മഴക്കാലത്ത് എന്ന തന്റെ നോവല്‍ കോപ്പിയടിച്ചതാണെന്ന് ആരോപിച്ചു പകര്‍പ്പവകാശലംഘനത്തിനു കോതമംഗലം സ്വദേശി ഡോ. സതീഷ് പോള്‍ നല്‍കിയ കേസില്‍ ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫിനെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജി പി.ജി. അജിത് കുമാര്‍ വിസ്തരിച്ചു. തന്റെ കഥ തമിഴില്‍ സിനിമയാക്കി ഇറക്കാനിരിക്കെ കമലഹാസനെ നായകനാക്കി ദൃശ്യം തമിഴിലേക്കു റീമേക്ക് ചെയ്യുന്നതായി പ്രഖ്യാപനംവന്ന സാഹചര്യത്തിലാണു കേസ് നല്‍കിയതെന്നു ഹര്‍ജിക്കാരന്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.