മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ്
Thursday, March 5, 2015 12:34 AM IST
കോട്ടയം: മത്സ്യഫെഡ് 2015-16 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 25 വരെ അംഗങ്ങളായി ചേരാം. അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ കിട്ടുന്ന പദ്ധതിയില്‍ അപകടമരണമോ, അപകടത്തെ തുടര്‍ന്ന് ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 5,000,00 രൂപ വരെ ധനസഹായം ലഭിക്കും. ഒരാള്‍ക്ക് 150 രൂപയാണ് പ്രീമിയം. മത്സ്യത്തൊളിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിലും പ്രഥമിക സഹകരണ സംഘങ്ങളിലും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.