എംജി യുവജനോത്സവത്തിനു കോട്ടയത്ത് ഇന്നു തിരിതെളിയും
Thursday, March 5, 2015 12:34 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി യുവജനോത്സവം ധ്വനി-2015ന് ഇന്നു തിരിതെളിയും. ഒമ്പതു വരെയാണു കലോത്സവം. തിരുനക്കര മൈതാനിയില്‍ വൈകുന്നേരം 4.30ന് സിനിമാതാരം നമിതാ പ്രമോദ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

കെ. സുരേഷ്കുറുപ്പ് എംഎല്‍എ, വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, പ്രോ- വൈസ് ചാന്‍സര്‍ ഡോ. ഷീന ഷുക്കൂര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു പോലീസ് പരേഡ് ഗ്രൌണ്ടില്‍നിന്നും തിരുനക്കരയിലേക്ക് ഘോഷയാത്ര നടക്കും. ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് ഫ്ളാഗ് ഓഫ് ചെയ്യും. രാത്രി ഏഴിന് തിരുവാതിരകളി, മൈം, ഭരതനാട്യം മത്സരങ്ങള്‍ ആരംഭിക്കും. ഒമ്പതിനു വൈകുന്നേരം നാലിനു സമാപന സമ്മേളനം സംവിധായകന്‍ ആഷിക് അബുവും ഭാര്യയും നടിയുമായ റീമാ കല്ലിങ്കലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

57 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മുന്നൂറിലേറെ കലാലയങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരയ്ക്കും. എട്ടു വേദികളിലായാണ് മത്സരം. തിരുനക്കര മൈതാനമാണ് മുഖ്യവേദി. സിഎംഎസ് കോളജ്, ബസേലിയസ് കോളജ് ബിസിഎം കോളജ് എന്നിവിടങ്ങളിലാണു മറ്റ് വേദികള്‍. മത്സരം കഴിഞ്ഞാലുടന്‍ ഫലം വെബ്സൈറ്റിലൂടെ ലഭ്യമാക്കാന്‍ ഐടി ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.


കലോത്സവത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ാഴ്യൌീൌവേളലശ്െേമഹ2015.രീാ ല്‍ വിവരങ്ങളും ഫലങ്ങളും ലഭിക്കും. മത്സരത്തിനെത്തുന്നവര്‍ ബസേലിയസ് കോളജിലെത്തി ചെസ്റ് നമ്പര്‍ വാങ്ങണം. 25 വര്‍ഷങ്ങള്‍ക്കുശേഷം കലോത്സവ നിയമങ്ങളില്‍ ഭേദഗതി വരുത്തിയുള്ള ആദ്യ കലോത്സവമാണ് ഇത്തവണത്തേത്.

മത്സരം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഡബിള്‍ എന്‍ട്രി സംവിധാനം നിര്‍ത്തലാക്കി. 11 ഗ്രൂപ്പ് ഇനങ്ങളില്‍ ആറ് ഇനങ്ങളില്‍ മാത്രമേ ഒരു കോളജിന് പങ്കെടുക്കാനാവൂ. സിങ്കിള്‍ ഇനങ്ങളില്‍ ഒരാള്‍ക്ക് അഞ്ചെണ്ണത്തില്‍ മാത്രമേ പങ്കെടുക്കാനാവൂ. പഴയ പോലീസ്സ്റ്റേഷന്‍ മൈതാനിയില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ടി.എസ്. ശരത്, ജെയ്ക് സി. തോമസ്, ധന്യ വിജയന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ കെ. എ. അഖില്‍, ജനറല്‍ സെക്രട്ടറി വിനീത എം. ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.