നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം
നിയമസഭയുടെ  ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം
Friday, March 6, 2015 12:05 AM IST
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. ഏപ്രില്‍ ഒന്‍പതു വരെയാണു സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്.

13നു ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കും. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണു പ്രതിപക്ഷം. ഇതു സഭയെ പ്രക്ഷുബ്ധമാക്കും. അതേസമയം, ഇന്നു നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവര്‍ണറെ സ്വീകരിക്കുന്ന നിയമസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.


ഗവര്‍ണറെ സ്വീകരിക്കുന്ന സംഘത്തില്‍ ഇനി ചീഫ് സെക്രട്ടറിയും ഉണ്ടാകും. ഗവര്‍ണറുടെ ആഗമനം സഭയെ അറിയിക്കുന്നതും ചീഫ് സെക്രട്ടറിയാകും. നിലവില്‍ നിയമസഭാ സെക്രട്ടറിയായിരുന്നു ഗവര്‍ണറുടെ ആഗമനം സഭയെ അറിയിച്ചിരുന്നത്. സ്പീക്കറുടെ പോഡിയത്തിനു താഴെയുള്ള കസേരയില്‍ ഇനിമുതല്‍ ചീഫ് സെക്രട്ടറിയുമുണ്ടാകും. ഇതുവരെ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥ ഗാലറിയിലാണ് ഇരുന്നിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.