വി.എസിന്റെ കാര്യത്തില്‍ ധൃതിയില്ല: കോടിയേരി
വി.എസിന്റെ കാര്യത്തില്‍ ധൃതിയില്ല: കോടിയേരി
Friday, March 6, 2015 12:05 AM IST
കോഴിക്കോട്: വി.എസ്. അച്യുതാനന്ദന്റെ കാര്യത്തില്‍ പാര്‍ട്ടിക്കു ധൃതിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ധൃതിയുള്ളതു മാധ്യമങ്ങള്‍ക്കാണ്. തുടങ്ങിവച്ചത് എങ്ങനെയെങ്കിലും അവസാനിപ്പിക്കണമല്ലോയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മാധ്യമവാര്‍ത്തയ്ക്കു പിറകേ പോവാന്‍ സിപിഎമ്മിനെ കിട്ടില്ല. സംസ്ഥാന സമിതി ചേരുമ്പോള്‍ വി.എസ് പങ്കെടുക്കണമെന്നു പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ താന്‍തന്നെ വിളിച്ചു പറഞ്ഞിരുന്നു. എന്നിട്ടും പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നു വി.എസിനോടുതന്നെ ചോദിക്കണം. താന്‍ വിളിച്ചപ്പോള്‍ വി.എസ് എന്താണു മറുപടി തന്നതെന്നു പുറത്തു പറയേണ്ട കാര്യമില്ല. മാത്രമല്ല, എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ പറയിച്ച് എനിക്കൊരു നടപടി വാങ്ങിച്ചു തരാമെന്ന മോഹവും നടക്കില്ല. അങ്ങനെ ചിലര്‍ മാധ്യമപ്രവര്‍ത്തകരുടെ കെണിയില്‍ വീണിട്ടുണ്ടാവാം.


വി.എസിനെ പാര്‍ട്ടി ഭയക്കുന്നില്ല. വി.എസ് പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമാണ്. വി.എസ് കത്ത് നല്‍കിയതു പാര്‍ട്ടി പിബിക്കാണ്. ധനകാര്യമന്ത്രി കെ.എം. മാണിക്കുവേണ്ടി സിപിഎം ഒരിക്കലും വാതില്‍ തുറന്നിട്ടില്ല. അവര്‍ എല്‍ഡിഎഫിലേക്കു വരാത്തതിനാല്‍ സിപിഐക്ക് എങ്ങനെ പറയുന്നതിലും തെറ്റില്ലെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.