വിലാസിനി രാമചന്ദ്രന്‍ നിര്യാതയായി
വിലാസിനി രാമചന്ദ്രന്‍  നിര്യാതയായി
Friday, March 6, 2015 12:19 AM IST
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മുന്‍ സെക്രട്ടറി വട്ടിയൂര്‍ക്കാവ് കുരുവിക്കാട് ത്രിഭുവനില്‍ വിലാസിനി രാമചന്ദ്രന്‍ ( 62-റിട്ട. ഐഎഎസ്) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ പത്തിനു തൈക്കാട് ശ്മശാനത്തില്‍.

ആദ്യകാല ബാലനടിയായി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാട്യാചാര്യന്‍ ഗുരു ഗോപിനാഥിന്റെ മകളാണ്. ഏറെ നാളായി അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്നു വിലാസിനി. ഡ്രിങ്കിംഗ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ സെക്രട്ടറിയായാണു സര്‍വീസില്‍നിന്നു വിരമിച്ചത.് ഡല്‍ഹിയില്‍ ഫിനാന്‍സ്, സിവില്‍ ഏവിയേഷന്‍ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്ത് കേഡര്‍ ഓഫീസറായിരുന്ന വിലാസിനി ഗുജറാത്തില്‍ റവന്യൂ സെക്രട്ടറിയായിരുന്നു. രണ്ടു തവണ ബറോഡയില്‍ മുനിസിപ്പല്‍ കമ്മീഷണറായിരുന്നു. വല്‍സാഡ്, സൂറത്ത് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു.


ഭര്‍ത്താവ്: എയര്‍ കമ്മഡോര്‍ (റിട്ട) കെ. രാമചന്ദ്രന്‍. മക്കള്‍: സുകന്യ തെജസ്വിനി സിംഗ് (വിപ്രോ), സുകുമാര്‍ (കാനഡ).

അറുപതുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ ബാലതാരമായിരുന്നു. മൂടുപടം, ലൈലാ മജ്നു, കടലമ്മ, ഭക്ത കുചേല (ശ്രീകൃഷ്ണന്‍) തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കൂട്ടിനിളംകിളി പുന്നാര പൈങ്കിളി.... (ലൈല മജ്നു), മാനത്തുള്ളോരൊ വലിയമ്മാവനു... ( മൂടുപടം) തുടങ്ങിയവ വിലാസിനി അഭിനയിച്ച പ്രധാന ഗാനരംഗങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.