വാഹനാപകടം: 20 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
Friday, March 6, 2015 12:23 AM IST
കോട്ടയം: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ജയിംസ് മാത്യുവിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്.

ഗുരുതരമായി പരിക്കേറ്റ ജയിംസ് മാത്യുവിന് 75 ശതമാനത്തോളം ഡിസെബിലിറ്റി സംഭവിച്ചുവെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഡ്വ.പി.പി.ജോസഫ് വാദിച്ചു. ഇതേത്തുടര്‍ന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ളെയിം ട്രൈബ്യൂണല്‍ ജഡ്ജി ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഉത്തരവ് നല്‍കി. ഒരുമാസത്തിനുള്ളില്‍ തുക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.