ഷീല കൊച്ചൌസേപ്പിനു റോട്ടറി അവാര്‍ഡ്
ഷീല കൊച്ചൌസേപ്പിനു  റോട്ടറി അവാര്‍ഡ്
Friday, March 6, 2015 12:24 AM IST
കൊച്ചി: റോട്ടറി കൊച്ചി ക്യൂന്‍സിറ്റി സ്ത്രീ ശാക്തീകരണരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള റോട്ടറി വൊക്കേഷണല്‍ എക്സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വനിതാ സംരംഭകത്വ പുരസ്കാരം ഷീല കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്കാണ്.

സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ സംഭാവനയ്ക്കു ഡെപ്യൂട്ടി മേയര്‍ ബി.ഭദ്രയും കലാരംഗത്തെ മികവിനു ധരണി സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ ഡയറക്ടര്‍ ശ്യാമള സുരേന്ദ്രനും അവാര്‍ഡിന് അര്‍ഹരായി. നാളെ വൈകുന്നേരം 6.30ന് ഐഎംഎ ഹൌസില്‍ നടക്കുന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പി.വേണുഗോപാല മേനോന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.


ലോകവനിതാ ദിനത്തിന്റെ ഭാഗമായാണു റോട്ടറി കൊച്ചി ക്യൂന്‍സിറ്റി പുരസ്കാരങ്ങള്‍ നല്‍കുന്നതെന്നു പ്രസിഡന്റ് അഡ്വ.മനോജ് ഇല്ലിക്കാട്ട് മനോഹരനും സെക്രട്ടറി നന്ദകുമാര്‍ ചന്ദ്രശേഖരനും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.