പീഡനങ്ങളെ പ്രാര്‍ഥനയിലൂടെ നേരിടണം: മാര്‍ ഇഞ്ചനാനിയില്‍
പീഡനങ്ങളെ പ്രാര്‍ഥനയിലൂടെ നേരിടണം: മാര്‍ ഇഞ്ചനാനിയില്‍
Friday, March 6, 2015 12:28 AM IST
കൊച്ചി: പ്രാര്‍ഥനയിലൂടെയും പരിത്യാഗത്തിലൂടെയുമാണു ക്രൈസ്തവര്‍ തിന്മയെയും തീവ്രവാദത്തെ യും പീഡനങ്ങളെയും നേരിടേണ്ടതെന്നു ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍. കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ പിഒസിയില്‍ വിളിച്ചുചേര്‍ത്ത രൂപതാ പ്രതിനിധികളുടെയും കത്തോലിക്കാ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മധ്യപൂര്‍വദേശങ്ങളില്‍ തങ്ങളോടു ചേരാത്തവരെ തീവ്രവാദികള്‍ അരുംകൊല ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെ സമ്മേളനം അപലപിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ.ജോളി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസി പൊന്നമ്പേല്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.