ചന്ദ്രബോസ് വധം: നിസാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്തത് അന്വേഷണസംഘം കൈക്കൂലി ചോദിച്ചതിനെപ്പറ്റി അറിയാനെന്നു ജേക്കബ് ജോബ്
ചന്ദ്രബോസ് വധം: നിസാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്തത് അന്വേഷണസംഘം കൈക്കൂലി ചോദിച്ചതിനെപ്പറ്റി അറിയാനെന്നു ജേക്കബ് ജോബ്
Saturday, March 7, 2015 11:58 PM IST
മൂര്‍ത്തി: ഹലോ.

ജോബ്: കൃഷ്ണമൂര്‍ത്തി സാറല്ലേ?

മൂര്‍ത്തി: അതെ, കൃഷ്ണമൂര്‍ത്തിയാണ്.

ജോബ്: ഞാന്‍ ജേക്കബ് ജോബാണു സാര്‍, എസ്പി.

മൂര്‍ത്തി: എന്താ ജേക്കബ് ജോബ്, ഞാന്‍ അങ്ങനെ പറഞ്ഞിട്ടും ഇവരിങ്ങനെ ചെയ്തല്ലോ.

ജോബ്: അത് അദ്ദേഹത്തിനെന്തോ സാര്‍. ഇദ്ദേഹം അന്നു വിളിച്ചതു ഞാന്‍ പറ്റുമെങ്കില്‍ ചെയ്യാനാ പറഞ്ഞത്. ഞാന്‍ ആ സിഐയുടെ അടുത്ത് അതാ പറഞ്ഞത്. സത്യം എന്താ ഉള്ളത് അതു നോക്കിയിട്ടു പറഞ്ഞാല്‍ മതി എന്ന്. എന്നെ വിളിച്ച ആളുകളോടു ഞാന്‍ അതാ പറഞ്ഞത്. മീഡിയക്കാര്‍ മുഴുവന്‍ ഇതിനു പുറകേനില്‍ക്കുന്നതുകൊണ്ടു ബുദ്ധിമുട്ടാണെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാല്‍, ശരിയെന്ന് അന്നേ പറഞ്ഞല്ലോ സാര്‍.

ജോബ്: ഇതു പക്ഷേ മിനിസ്ററുടെ താത്പര്യമൊന്നുമല്ലല്ലോ സാര്‍.

മൂര്‍ത്തി: അല്ല, അല്ല, ഇതു മിനിസ്ററുടെ താത്പര്യമല്ല. ഇതു നമ്മുടെ സ്വാമിയുടെത്. സ്വാമിക്ക്, ഇങ്ങനെ ആര്‍ക്കെങ്കിലും ലെറ്റര്‍ വന്നാല്‍. നമ്മുടെ ജോസിനെ ഇവിടെനിന്നു പറഞ്ഞുവിട്ടിട്ടു അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതു നിങ്ങള്‍ അവനെ മുറിയില്‍ ഇരുപത്തിയട്ട് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തെന്നാണ്.

ജോബ്: അര മണിക്കൂര്‍ സാര്‍.

മൂര്‍ത്തി: അതെ, അതെ. അപ്പോള്‍ അവിടെ അന്വേഷണ ഉദ്യോഗസ്ഥരാരും ഇല്ലായിരുന്നു. അതു വലിയ തെറ്റായിട്ടാണ് അവര്‍ ചിത്രീകരിച്ചത്. നിങ്ങള്‍ അവനെ എന്റര്‍ടെയ്ന്‍ ചെയ്തു. അപ്പോള്‍ അവിടെ എന്താ സംഭവിച്ചത് എന്ന് മറ്റുദ്യോഗസ്ഥര്‍ക്ക് ഒരു സംശയം നിലനില്‍ക്കുന്നു. പോലീസുകാര്‍ക്കെല്ലാം ഊഹാപോഹമാണ്, നിങ്ങള്‍ തമ്മിലെന്തോ ഒരു ട്രാന്‍സാക്ഷന്‍ നടന്നെന്ന്. റിപ്പോര്‍ട്ടിലതാണ്.

ജോബ്: സര്‍, അതിനകത്ത് ആക്ച്വല്‍ സംഭവം എന്നാന്നാല്‍... സര്‍... ഇവരെ ഇന്‍വസ്റിഗേഷന്‍ ഓഫീസര്‍മാര്‍ ബാംഗളൂര്‍ക്കു കൊണ്ടുപോയില്ലേ സാര്‍. അവര്‍ ഇവരെ ബാംഗളൂര്‍ കൊണ്ടുപോയതു സുഖവാസത്തിനാണെന്നു പറഞ്ഞു മീഡിയയില്‍ വന്നു. അന്നേ, ഞാന്‍ അവരെ വിളിച്ചു പറഞ്ഞതാ നിങ്ങളുടെ പുറകേ മീഡിയ ഉണ്ട്, സൂക്ഷിച്ചുപോകണമെന്നൊക്കെ.

മൂര്‍ത്തി: ആ, ആ, ആ.

ജോബ്: മീഡിയാക്കാര്‍ എന്നെ വന്നു കണ്ടിട്ടു പറഞ്ഞു, കസ്റഡിയില്‍ കിടക്കേണ്ടവന്‍ സ്റാര്‍ ഹോട്ടലിലാ കിടക്കുന്നത്. സിഐയും മറ്റും അവനെ വിലങ്ങില്ലാതെ കൊണ്ടുനടക്കുകയാണ്, അവന്‍ ഓരോ മണിക്കൂറും ഡ്രസ് മാറുന്നു എന്നൊക്കെ. എന്നിട്ട് ഇവര്‍ ഇവിടെത്തിയപ്പോള്‍ ഞാന്‍ വിളിപ്പിച്ചു. ഞാന്‍ അങ്ങോട്ടു വരാമെന്നു പറഞ്ഞപ്പോള്‍ സിഐ പറഞ്ഞു, വേണ്ട സാര്‍, ഞങ്ങള്‍ അങ്ങോട്ടു വരാമെന്ന.്

ഞാന്‍ പറഞ്ഞു ശരിയെന്ന്. അവരു വന്നപ്പോള്‍ ഞാന്‍ ചോദ്യം ചെയ്യാമെന്നു പറഞ്ഞു. ഞാന്‍ ഈ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അവര്‍ ഇക്കാര്യങ്ങളൊക്കെ നിഷേധിച്ചു. പിന്നീടാണ് അറിഞ്ഞത് അവന്‍ പറഞ്ഞതൊക്കെ കള്ളമാണെന്ന്. സ്റാര്‍ ഹോട്ടലില്‍ നിന്നാണു ഭക്ഷണം കഴിച്ചതെന്നൊക്കെ പിന്നീടു പോലീസുകാര്‍ പറഞ്ഞു സാര്‍.

എന്നിട്ടവന്‍ എന്നോടു പറഞ്ഞു ഇതെഴുതുന്നയാള്‍ (റൈറ്റര്‍ ) എന്നോടു കാശ് ചോദിച്ചു, ഞാനാ ഇതെഴുതുന്നത്, ഞാന്‍ വിചാരിച്ചാല്‍ നിന്നെ രക്ഷിക്കാമെന്നും അയാള്‍ പറഞ്ഞു. അഞ്ചു ലക്ഷമാണ് അവനോട് ആവശ്യപ്പെട്ടത്. ഞാന്‍ ചോദിച്ചു വേറെ ആര്‍ക്കൊക്കെ കാശ് കൊടുത്തെന്ന്. എല്ലാവര്‍ക്കും കൊടുത്തെന്നു മറുപടി പറഞ്ഞു.

അവരുടെ പേരു ചോദിച്ചപ്പോള്‍ പറയില്ലെന്നു പറഞ്ഞു. അവര്‍ എന്നെ രക്ഷിക്കുന്നവരാണെന്നായിരുന്നു മറുപടി. കമീഷണര്‍ ഒരാളുടെ നിര്‍ബന്ധം കൊണ്ടാണു തന്നെ കഷ്ടപ്പെടുത്തുന്നതെന്നു പോലീസുകാര്‍ പറഞ്ഞതായി അവന്‍ എന്നോടു പറഞ്ഞു.

മൂര്‍ത്തി: ഉം ഉം

ജോബ്: ഇതിനിടെ ഞാന്‍ ചോദിച്ചു നീ ഒരുത്തനെ ഇടിച്ചു റെഡിയാക്കിയിട്ട് എങ്ങനെ രക്ഷപ്പെടുമെന്ന്. അവന്‍ ചത്തില്ലല്ലോ, ഞാന്‍ രക്ഷപ്പെടുമെന്ന് അവന്‍ പറഞ്ഞു. ഇതിനിടെ എസിപി അഡ്മിനിസ്ട്രേഷന്‍ വന്നു, സിഐ വന്നുകയറി. ഇതിനിടെ എവിടെയാണ് സാര്‍ ഞാന്‍ രഹസ്യമായി ഇടപാട് നടത്തിയത്. കൊണ്ടുപോയ ഉദ്യോഗസ്ഥരെ കുറിച്ചാണ് ചോദിച്ചറിഞ്ഞത്. അവരുടെ സാന്നിധ്യത്തില്‍ അതു ചെയ്യാനാകില്ലല്ലോ.

മൂര്‍ത്തി: ഉം ഉം ഉം. അവര്‍ പറയുന്നത്, ഒരു ഡിവൈഎസ്പി യെപോലും ഇരുത്തിയില്ലെന്നാണ്.

ജോബ്: സര്‍ അവരെല്ലാം ഇവന്റെ കൈയില്‍ നിന്നു കാശ് വാങ്ങിയതാണ്.

മൂര്‍ത്തി: ഉം ഉം ഉം... അവിടത്തെ പാര്‍ട്ടിയിലുള്ള ആരോ നിങ്ങള്‍ക്കെതിരെ മിനിസ്ററെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ വലിയ കാശ് വാങ്ങിയെന്നൊക്കെയാണു മന്ത്രിയെ ആരൊക്കെയോ ധരിപ്പിച്ചത്. ഞാന്‍ അല്ല എന്നു പറഞ്ഞപ്പോള്‍ മിനിസ്റര്‍ എതിര്‍ത്തു.

ജോബ്: അല്ല സാര്‍, ജെയ്സണ്‍ എന്ന മാതൃഭൂമി റിപ്പോര്‍ട്ടറാണ് ഇങ്ങിനെ വാര്‍ത്തകള്‍ കൊടുത്തത്. ഞാന്‍ അവിടെ പോയിട്ട് അഞ്ചര മാസമായി. ഇന്നേ വരെ ഞാന്‍ ആരുടേയും കൈയില്‍ നിന്ന് അഞ്ച് പൈസക്കു ചായ വാങ്ങികുടിച്ചിട്ടില്ല.

മൂര്‍ത്തി: നിങ്ങള്‍ പാര്‍ട്ടിക്കാരെ ആരെയെങ്കിലും വിളിച്ചു കാര്യം ശരിയാക്കിയെടുക്കാന്‍ നോക്ക്. ഇതിനൊന്നും തെളിവില്ലല്ലോ. വെറും ഊഹാപോഹങ്ങളല്ലേ.

ജോബ് : അതെ സാര്‍.

മൂര്‍ത്തി: നിങ്ങളോടു ജോസിനെന്താ ഇത്ര വിരോധം?

ജോബ്: അദ്ദേഹം ഡിജി പറഞ്ഞിട്ടു ചെയ്തതാകാം സാര്‍.

മൂര്‍ത്തി: ഡിജി നേരിട്ട് ഇവിടെ രണ്ടു തവണ വന്നിരുന്നു. വേറെന്തോ മീറ്റിംഗ് അറ്റന്‍ഡ് ചെയ്യാന്‍. അദ്ദേഹം ജോസുമായി ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹം റിപ്പോര്‍ട്ട് ചോദിച്ചു. അങ്ങനെ ഡിജി റിപ്പോര്‍ട്ട് നേരിട്ടു വാങ്ങി. എന്നെ കാണാതെ അദ്ദേഹം നേരിട്ടു വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, മൂര്‍ത്തി ഇത് അര്‍ജന്റായതിനാല്‍ നേരിട്ടു ഫയല്‍ വിളിപ്പിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ചെന്നിത്തല സാറിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു ഞാന്‍ ബോംബെക്കു പോകുന്നില്ല. ബാംഗളൂര്‍ക്കു പോവുകയാണ്, അതിനുമുമ്പ് ഇയാള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന്.

ജോബ്: സര്‍ ഞാന്‍ ഒരു എസ്പി അല്ലേ സാര്‍? ഡ്രൈവറൊന്നുമല്ലല്ലോ?

മൂര്‍ത്തി: അതെയതേ, യു ആര്‍ ആന്‍ ഐപിഎസ് ഓഫീസര്‍.

ജോബ്: എന്നോടു മാതൃഭൂമി വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണം മാത്രമാണു ചോദിച്ചത്. മറ്റുകാര്യങ്ങളൊന്നും വിശദീകരിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍, മറ്റുള്ളവരോട് അതൊന്നുമല്ല ചോദിച്ചത്. എന്റെ സ്റേറ്റ്മെന്റ് എടുത്തിട്ട് അതനുസരിച്ചാണ് മറ്റുള്ളവരോടു ചോദിച്ചത്. എനിക്ക് സംസാരിക്കാന്‍ അവസരം തന്നില്ല. കാശുവാങ്ങിയ ഉദ്യോഗസ്ഥരെക്കുറിച്ചെല്ലാം ഞാന്‍ മൊഴി നല്‍കി. എന്നാല്‍, ഇതൊന്നും സംബന്ധിച്ച സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടൊന്നും വാങ്ങിയില്ല.


മൂര്‍ത്തി: ഉം ഉം

ജോബ:് സര്‍ ഡിജിപി അദ്ദേഹത്തിന് എന്നോടുള്ള വിരോധമെന്നു പറഞ്ഞാല്‍ നേരത്തെ വൈദീശ്വരന്‍ എന്നൊരാളിന്റെ കേസ് എന്നോടു കോമ്പ്രമൈസ് ചെയ്യാന്‍ പറഞ്ഞു.

മൂര്‍ത്തി: വൈദീശ്വരന്‍, ആ... നമ്മുടെ സെക്യൂരിറ്റി.

ജോബ് : സര്‍ രണ്ടരക്കോടി കൊടുത്താല് ...

മൂര്‍ത്തി: അവന്‍ ഇന്നലെ ഇവിടെ വന്നിരുന്നു. മിനിയാന്ന് ഇവിടെ വന്നിരുന്നു. അവന്റെ കൂടെ ഒരു തല്ലിപ്പൊളി കൂടെയുണ്ടായിരുന്നു. ആ... രാജേന്ദ്രന്‍. അവര്‍ രണ്ടുപേരും ഡിജിയുടെ അടുത്ത് ഒരു മണിക്കൂര്‍ ഇരുന്നു. ഞാന്‍ ഇടക്ക് കയറിയപ്പോള്‍ എന്തോ സംസാരിക്കുകയായിരുന്നു. അപ്പോള്‍ അവന്മാരായിരിക്കും ഇതിനു പിറകില്‍.

ജോബ്: അതെ സാര്‍, അവന്മാരാണ് ഇതിനു പിന്നില്‍. എന്നോടു ഡിജിക്ക് ഇത്രയും വൈരാഗ്യം വരാന്‍ കാരണം അവനാണ്. അവന്റെ കൌണ്ടര്‍ പാര്‍ട്ടിക്ക് രണ്ടരക്കോടി കൊടുക്കാനുണ്ട്. അവനെതിരെ വേറെ പെണ്ണു കേസുമുണ്ട്. ആ കേസ് അവിടത്തെ ഈസ്റ് സിഐ അന്വേഷിക്കുന്നുണ്ട്. ആ കേസ് കോമ്പ്രമൈസ് ചെയ്യണമെന്നാ ഡിജിപി എന്നോട് ആദ്യം വിളിച്ചുപറഞ്ഞത്. ഞാന്‍ അതു രണ്ടുമൂന്നു പ്രാവശ്യം നോക്കി. അവര്‍ അതിനു വില്ലിംഗല്ല. വേറൊരു മിനിസ്ററും എന്നെ വിളിച്ചിരുന്നു. ഒടുവില്‍ രണ്ടര കോടി കൊടുത്താല്‍ കോമ്പ്രമൈസ് ചെയ്യാമെന്നു പറഞ്ഞു. ഞാന്‍ അത് ഡിജിയെ അറിയിച്ചു. അദ്ദേഹം എന്നോടു പറഞ്ഞു ഞാന്‍ അതിനല്ലല്ലോ നിങ്ങളോട് പറഞ്ഞത്. നിങ്ങള്‍ വിചാരിച്ചാല്‍ ഒരു കേസ് കോമ്പ്രമൈസ് ചെയ്യാന്‍ പറ്റില്ലേയെന്നു ചോദിച്ചു. ഇതു വമ്പന്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ഡീലാണെന്നും നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഞാന്‍ പറഞ്ഞു.

മൂര്‍ത്തി: ഉം ഉം

ജോബ്: അതു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അതാണ് അദ്ദേഹത്തിന് എന്നോട് ആകെയുള്ള വിരോധം.

മൂര്‍ത്തി: അവനെന്തോ പറഞ്ഞു നുണ പറഞ്ഞുകൊടുത്തിട്ടുണ്ട്. അവനോടു നിങ്ങള്‍ കൈക്കൂലി എന്തോ ആവശ്യപ്പെട്ടന്നാണ് അവന്‍ ഡിജിയെ ധരിപ്പിച്ചതെന്നു തോന്നുന്നു.

ജോബ്: ഇല്ല സാറേ, അവനെ ഞാന്‍ എന്റെ റൂമില്‍ കയറാന്‍ സമ്മതിച്ചിട്ടില്ല. അവന്റെ ആദ്യ പരാതി അതായിരുന്നു. അവനെ റൂമില്‍ കയറാന്‍ സമ്മതിക്കുന്നില്ല എന്ന്. അവിടുള്ള പോലീസുകാരൊക്കെ പറഞ്ഞു, സാറേ ഇവന്‍ കുഴപ്പക്കാരനാണെന്ന്. അതുകൊണ്ട് ഞാന്‍ അവനെ കേറ്റര്‍ ചെയ്തിട്ടില്ല. വൈകിട്ട് വെള്ളമടിച്ച് എന്നെ ചീത്ത വിളിക്കാന്‍ തുടങ്ങി. പിന്നെ ഫോണെടുക്കാതായി. അവന്‍ അന്നുമുതല്‍ എനിക്കെതിരെ ആപ്പുമായി നടക്കുകയാണ്.

മൂര്‍ത്തി: അവന്മാരെ ഞാന്‍ ഇന്നലെ കണ്ടു. ഡിജിയുടെ മുറിയില്‍ കയറിയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു, സാര്‍ തൃശൂര്‍ എസപിയായിരുന്നപ്പോള്‍ കണ്ടിട്ടുണ്െടന്ന്. ഞാന്‍ പറഞ്ഞു അറിയില്ലാന്ന്.

ജോബ:് സര്‍. ഈ ജെയ്സണും വൈദീശ്വരനുമാണു കുഴപ്പമുണ്ടാക്കിയതു സാര്‍.

മൂര്‍ത്തി: അതെ അതെ. ഇക്കാര്യം ഒന്ന് പറഞ്ഞു ശരിയാക്ക്. ആഞ്ഞുവലി. അവിടത്തെ സ്പെഷല്‍ ബ്രാഞ്ചും ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കി.

ജോബ:് അതെ സാര്‍. കാര്യങ്ങള്‍ ഇങ്ങിനെ പോകവേയാണ് ഒരു ദിവസം എന്നെ ഹോം മിനിസ്റര്‍ വിളിച്ചിട്ട് ടുമോറോ ഓണ്‍വാര്‍ഡ്സ് യു വില്‍ ബി എസ്പി ഓണ്‍ ഇടുക്കി എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ ഇടുക്കിക്കില്ല, ലീവെടുത്തോളാം എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്നെ മാറ്റാനുള്ള കാര്യം എന്ന്. അപ്പോള്‍ പറഞ്ഞു ജോസിനെ അവിടെ പോസ്റ് ചെയ്യുമ്പോള്‍ ജോസും ജോബും കൂടി അവിടെ പറ്റില്ല, രണ്ടു ക്രിസ്ത്യാനികളെ ഒരുമിച്ചിടാന്‍ പറ്റുകേല്ലെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എന്നാല്‍ എന്നെ പത്തനംതിട്ടക്ക് മാറ്റിക്കോളാന്‍. അങ്ങിനെ അഞ്ചു മിനിറ്റ് കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു പത്തനംതിട്ടക്കു മാറ്റിയെന്ന്. അതിനിടെ എന്റെ ബ്രദര്‍ ഇന്‍ ലോ മരിച്ചു. ഞാന്‍ ആ വിഷമത്തില്‍ ഇരിക്കുമ്പോഴാണ് നിശാന്തിനി എന്നെ വിളിച്ച് തൃശൂര്‍ ചാര്‍ജെടുക്കുന്ന കാര്യം പറഞ്ഞത്. ഞാന്‍ തിരക്കിനിടെ എല്ലാം ശരിയാക്കി കൊടുത്തു.

മൂര്‍ത്തി: അതെ, അതെ... ഞാന്‍ 13നാണ് ടൂര്‍ കഴിഞ്ഞെത്തിയത്. അപ്പോഴേക്കും സ്വാമി തിരക്കുപിടിച്ച് നിശാന്തിനിയെ പോസ്റ് ചെയ്തതറിഞ്ഞത്. ആക്ച്വലി ആ പോസ്റ് ഉമാ ബഹ്റക്കു കൊടുക്കാന്‍ വച്ചിരിക്കുകയായിരുന്നു. നിശാന്തിനിയെ സ്വാമി ഇന്‍ഫ്ളുവന്‍സ് ചെയ്തിട്ടുണ്ട്. ഈ സ്വാമി ഇങ്ങനെ തിരക്കുപിടിച്ചാല്‍ എന്തു ചെയ്യും. അദ്ദേഹത്തിന് അതിന്റെ ഓപ്പറേഷന്‍സ് ലവല്‍ അറിയില്ല.

മൂര്‍ത്തി: ഇവിടെല്ലാം വലിയ ക്ളച്ചസാണ്. സ്വാമിക്ക് നിങ്ങളെ അവിടെ പോസ്റ് ചെയ്തപ്പോഴേ എതിര്‍പ്പാണ്. മനസിലായില്ലേ?

ജോബ് : മനസിലായി സാര്‍. ദൈവം ഉണ്ടല്ലോ സാര്‍.

മൂര്‍ത്തി: ഗോഡ് വില്‍ ഹെല്‍പ് യു.

ജോബ്: സര്‍ അതറിയാം. എന്നാലും എന്നെ നാറ്റിക്കാവുന്നതിന്റെ പരമാവധി നാറ്റിച്ചല്ലോ. എനിക്ക് തോന്നുന്നു കല്യാണ്‍ സ്വാമിയുടെ അടുത്തു ഡിജിപി വന്നപ്പോഴാകും ഇതെല്ലാം ഓപ്പറേറ്റ് ചെയ്തതല്ലേ സാര്‍. ഈ ജെയ്സണയെല്ലാം ഓപ്പറേറ്റ് ചെയ്തത് അവരാകും.

മൂര്‍ത്തി: മോസ്റ് പ്രോബബ്ളി.

ജോബ് : അതെ സാര്‍, അദ്ദേഹം മൂന്നു ദിവസം കല്യാണ്‍ സ്വാമിയുടെ അടുത്തുണ്ടായിരുന്നു.

മൂര്‍ത്തി: നിങ്ങള്‍ നോക്ക്. എച്ച്എം ഈസ് എ നൈസ് പേഴ്സണ്‍. അങ്ങേരോടു ആരോ പോയി എന്തോ പറഞ്ഞുകൊടുത്തിട്ടുണ്ട്.

ജോബ്: അതെ അതെ. അദ്ദേഹത്തിന് ഇവിടെ 77 ല്‍ കോളജില്‍ പഠിക്കുമ്പോഴേ അറിയാം. അദ്ദേഹം ഇമേജ് നോക്കി ചെയ്തതാകാം സാര്‍.

മൂര്‍ത്തി: അതെ, അതെ, അതെ... തെറ്റിധരിപ്പിക്കുന്നതെല്ലാം നമ്മുടെ ആള്‍ക്കാര്‍ തന്നെയാണ്.

ജോബ് ഒകെ സാര്‍.

മൂര്‍ത്തി: ദൈവം നിങ്ങളെ രക്ഷിക്കും.

ജോബ്: താങ്ക് യു സാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.