കരിപ്പൂരിലെ സര്‍വീസുകള്‍ കൊച്ചിയിലേക്ക്
Saturday, March 7, 2015 12:01 AM IST
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടുന്നതോടെ നിര്‍ത്തലാക്കുന്ന സര്‍വീസ് കൊച്ചിയിലേക്ക്. എയര്‍ ഇന്ത്യയുടെ ജിദ്ദ, റിയാദ് വിമാനങ്ങള്‍ മേയ് മുതല്‍ കൊച്ചിയില്‍നിന്നു സര്‍വീസ് ആരംഭിക്കും. വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.

എമിറേറ്റ്സ്, സൌദി എയര്‍ലൈന്‍സ് എന്നിവയുടെ 52 സര്‍വീസുകളാണു റദ്ദാക്കുന്നത്. ഇതു യാത്രക്കാര്‍ക്കു തിരിച്ചടിയാകും. അതിനിടെ, മഴക്കാലത്തു നിര്‍മാണ ജോലികള്‍ തുടങ്ങാനുള്ള തീരുമാനം വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. 2011 മുതല്‍ തന്നെ പല റിപ്പോര്‍ട്ടുകളിലായി വിവിധ ഏജന്‍സികള്‍ റണ്‍വേയുടെ ബലക്ഷയത്തെക്കുറിച്ചു സൂചനകള്‍ നല്‍കിയിരുന്നു. 2011 നവംബറില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനു സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിംഗ് സിസ്റത്തിന്റെ ശേഷി പരിശോധിക്കാന്‍ എത്തിയ കാലിബ്റേഷന്‍ വിമാനമാണ് ഇതു സംബന്ധിച്ച ആദ്യസൂചന നല്‍കിയത്. റണ്‍വേയുടെ കിഴക്കേ അതിരില്‍നിന്നു 300 അടി അകലത്തില്‍ ബലക്ഷയമുണ്െടന്നാണു പരിശോധനയില്‍ കണ്െടത്തിയത്. എന്നാല്‍, പ്രശ്നത്തിന്റെ ഗൌരവം കാണാ ന്‍ അധികൃതര്‍ക്കായില്ല.


മഴ പെയ്യുമ്പോള്‍ കാര്‍പ്പെറ്റിംഗ് ജോലികള്‍ പൂര്‍ണതോതില്‍ നടത്താനാവില്ലെന്നു ബോധ്യപ്പെട്ടിട്ടും ഈ പ്രവൃത്തികള്‍ നടത്തുന്നതു കരിപ്പൂരിന്റെ വികസനത്തെ ഒതുക്കാനാണെന്നും ആക്ഷേപമുണ്ട്. യാത്രാത്തിരക്കു കുറവുളള സമയത്തു പ്രവൃത്തികള്‍ നടത്തിയാല്‍ മതിയെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ആറു മാസംകൊണ്ടു നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാനാവുകയുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.