വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്റെ നടപടി കോടതിയലക്ഷ്യം: ഹൈക്കോടതി
Saturday, March 7, 2015 12:06 AM IST
കൊച്ചി: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്ത വര്‍ക്കല നഗരസഭാ ചെയര്‍മാന്റെ നടപടിയില്‍ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം കണ്െടത്തിയ ഹൈക്കോടതി കോടതിയലക്ഷ്യ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

വര്‍ക്കല മുനിസിപ്പല്‍ ബസ് സ്റാന്‍ഡിനു സമീപമുളള നാച്വറല്‍ സൂപ്പര്‍മാര്‍ക്കറ്റ് പാര്‍ട്ണര്‍ ഇന്ദിരാദേവിയാണു കോടതിയെ സമീപിച്ചത്. മുനിസിപ്പല്‍ ബസ് സ്റാന്‍ഡിനു സമീപത്തെ ഇവരുടെ കെട്ടിടത്തിന് ഉപയോഗാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി മുനിസിപ്പല്‍ കൌണ്‍സില്‍ റദ്ദ് ചെയ്തിരുന്നു. ഇതു ചോദ്യംചെയ്തു ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചു. മുനിസിപ്പല്‍ കൌണ്‍സിലിന്റ നടപടി റദ്ദു ചെയ്ത കോടതി, അപേക്ഷ ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജനുവരി 27ന് ലൈസന്‍സ് നല്‍കാന്‍ മുനിസിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു.


ആ തീരുമാനം 30ന് ചെയര്‍മാന്‍ സ്റേ ചെയ്യുകയും ഇക്കാര്യം മുനിസിപ്പല്‍ കൌണ്‍സില്‍ മുമ്പാകെ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണു കോടതിയലക്ഷ്യ നടപടിക്കു നിര്‍ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.