ഭാനുമതിക്കു സ്ത്രീശക്തി പുരസ്കാരം
ഭാനുമതിക്കു സ്ത്രീശക്തി പുരസ്കാരം
Saturday, March 7, 2015 12:24 AM IST
തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അന്താരാഷ്ട്ര വനി താ ദിനത്തോട നുബന്ധിച്ച് നല്‍കുന്ന സ്ത്രീശക്തി പുരസ്കാരത്തിനു തൃശൂരിലെ ഡോ. പി. ഭാനുമതി അര്‍ഹയായി. മൂന്നു ലക്ഷം രൂപയും പ്രശംസാ പത്രവുമടങ്ങിയതാണ് പുരസ്കാരം.

തൃശൂരിലെ കേരളവര്‍മ കോളജില്‍ അധ്യാപികയായിരുന്നു. കാന്‍സര്‍ ബയോ കെമിസ്ട്രിയില്‍ പിഎച്ചഡി ബിരുദമുണ്ട്. ഗര്‍ഭാശയ കാന്‍സര്‍ സംബന്ധിച്ച് പോസ്റ് ഡോക്ടറല്‍ ഗവേഷണവും നടത്തിയിട്ടുണ്ട്. ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ പുനരധിവാസത്തില്‍ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന തൃശൂര്‍ കാര്യാട്ടുകരയിലെ എഎംഎച്ച്എ എന്ന സംഘടനയുടെ സ്ഥാപകയാണ്. 48 വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഈ സ്ഥാപന ത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.