മുന്‍സിഫ് മജിസ്ട്രേറ്റ് പരീക്ഷ: ഹൈക്കോടതി രജിസ്ട്രാറുടെ വിശദീകരണം തേടി
Saturday, March 7, 2015 12:26 AM IST
കൊച്ചി: മുന്‍സിഫ് മജിസ്ട്രേറ്റ് നിയമന പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ വന്നതായി പറയുന്ന അപാകതകള്‍ സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ വിശദീകരണം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഉദ്യോഗാര്‍ഥിയായ എം. കിരണ്‍ലാല്‍ നല്‍കിയ അപ്പീലിലാണു ജസ്റീസുമാരായ പി.എന്‍. രവീന്ദ്രന്‍, പി.വി. ആശ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഉദ്യോഗാര്‍ഥികളുടെ ടാബുലേഷന്‍ ഷീറ്റില്‍ കണ്െടത്തിയ തിരുത്തലുകള്‍ സംബന്ധിച്ചും മാര്‍ക്കു സംബന്ധിച്ച വ്യത്യാസം സംബന്ധിച്ചും ഹൈക്കോടതിയിലെ റിക്രൂട്ട്മെന്റ് ആന്‍ഡ് കംപ്യൂട്ടറൈസേഷന്‍ രജിസ്ട്രാര്‍ ഈ മാസം 18നു മുമ്പ് വിശദീകരിക്കണമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിയമനത്തിനായി 69 പേരുടെ ഉത്തരക്കടലാസുകള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് അപാകത സംബന്ധിച്ചു ഹൈക്കോടതി കണ്െടത്തിയത്.


ഉത്തരക്കടലാസ് പരിശോധിച്ചതില്‍ അപാകതയുണ്െടന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളി. ഇതിനെതിരേ നല്‍കിയ അപ്പീലിലാണു കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.