കോണ്‍ട്രാക്ടര്‍മാര്‍ ഗവര്‍ണര്‍ക്കു നിവേദനം നല്‍കി
Saturday, March 7, 2015 12:32 AM IST
കോട്ടയം: ഗവര്‍ണറുടെ പേരില്‍ ടെന്‍ഡര്‍ വിളിക്കുകയും കരാറുറപ്പിക്കുകയും ചെയ്യുന്ന നിര്‍മാണ ജോ ലികള്‍ക്കു ഭരണാനുമതി നല്‍കുന്നതു മുതല്‍ ബില്‍ തുക നല്‍കുന്നതു വരെ ഭരണഘടനാ ലംഘിനം നട ക്കുന്നതായി ആരോപിച്ചു ഗവണ്‍ മെന്റ് കോണ്‍ട്രാക്ടേഴ്സ് സംയു ക്ത സമരസമിതി ഗവര്‍ണര്‍ക്കു ഹ ര്‍ജി നല്‍കി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണു നി വേദനം ഗവര്‍ണര്‍ക്കു കൈമാറിയതെന്നു ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസി യേഷന്‍ സം സ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കുടിശിക ഉള്‍പ്പെടെ കരാറുകാര്‍ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കണ മെന്നാവശ്യപ്പെ ട്ട് 23 മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന സെ ക്രട്ടറി ജോര്‍ജ് വര്‍ഗീസ് തെക്കാനി, അസോസിയേഷന്‍ ജല്ലാ പ്രസി ഡന്റ് റെജി ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍, വി.എം.സലിം, കെ.എ. ജന്‍സണ്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.