ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കിലോഗ്രാം സ്വര്‍ണം പിടിച്ചു
ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കിലോഗ്രാം സ്വര്‍ണം പിടിച്ചു
Friday, March 27, 2015 12:23 AM IST
കൊണ്േടാട്ടി: ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കിലോഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ എയര്‍ കസ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. ഇന്നലെ രാവിലെ 11ന് ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ദുബായിയില്‍നിന്നെത്തിയ നിലമ്പൂര്‍ എടക്കര സ്വദേശി എ.പി. ശിഹാബി(27)നെയാണ് ഒരു കിലോഗ്രാം സ്വര്‍ണവുമായി പിടികൂടിയത്.

ഇയാളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടികൂടിയ സ്വര്‍ണത്തിന് 25 ലക്ഷം രൂപ വില ലഭിക്കും. എമിഗ്രേഷന്‍, കസ്റംസ് പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങുകയായിരുന്ന ശിഹാബിനെ സംശയം തോന്നിയ കസ്റംസ് തിരിച്ചു വിളിച്ചു ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ചു പരിശോധിക്കുകയും ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണു സ്വര്‍ണം ഒളിപ്പിച്ച വിവരം പറഞ്ഞത്. 116.6 ഗ്രാം വീതമുളള എട്ടു സ്വര്‍ണ ബിസ്കറ്റുകളാണു കണ്െടടുത്തത്. നിലമ്പൂരില്‍ ഓട്ടോ ഡ്രൈവറായിരുന്ന ശിഹാബ് കഴിഞ്ഞ 18നാണ് കരിപ്പൂര്‍ വഴി ദുബായിയിലേക്കു പോയത്. ജോലി ശരിയാവാതെ വന്നപ്പോള്‍ നാട്ടിലേക്കു മടങ്ങാനായി വിമാന ടിക്കറ്റിനും മറ്റുമായാണു സ്വര്‍ണം കടത്തിയത്. ദുബായിയില്‍നിന്നു സുഹൃത്ത് നൌഫല്‍ മുഖേനയാണു ശിഹാബ് സ്വര്‍ണക്കടത്ത് ഗ്രൂപ്പിലെത്തുന്നത്. സ്വര്‍ണം കൊണ്ടുപോകാന്‍ തയാറായ ശിഹാബിനോടു ഭക്ഷണം കഴിക്കാതെ ബുധനാഴ്ച രാത്രി ദുബായ് വിമാനത്താവളത്തില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവിടെ കാത്തിരുന്ന കള്ളക്കടത്തു സംഘത്തില്‍പെട്ട വ്യക്തി സ്വര്‍ണവും ഓയിന്റ്മെന്റും നല്‍കി വിമാനത്താവളത്തിലെ ബാത്ത്റൂമില്‍ കയറി ശരീരത്തില്‍ ഒളിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.


കസ്റംസ് അസി. കമ്മീഷണര്‍ സി.പി.എം. അബ്ദുള്‍ റഷീദ്, എയര്‍ കസ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, യു. ബാലന്‍, ടി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ അഭിജിത് ഗുപ്ത, എ. ആര്‍ പ്രദീപ്, ഇ. രാധാമണി തുടങ്ങിയവരുടെ നേതൃത്തിലാണു സ്വര്‍ണം പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.