കളമശേരി ഭൂമിതട്ടിപ്പ്: രണ്ടു പ്രതികള്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിസമ്മതിച്ചു
Friday, March 27, 2015 12:33 AM IST
കൊച്ചി: കളമശേരി ഭൂമിതട്ടിപ്പു കേസില്‍ സിബിഐ നിര്‍ദേശിക്കുന്ന ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്കു സമ്മതമല്ലെന്നു രണ്ടു പ്രതികള്‍ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ സഹോദരീ ഭര്‍ത്താവ് അബ്ദുല്‍ മജീദ്, എറണാകുളം കളക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ സെക്ഷനിലെ യുഡിസി ഗീവര്‍ഗീസ് എന്നിവരാണു ശാസ്ത്രീയ പരിശോധനയ്ക്കു സമ്മതമല്ലെന്നു സിജെഎം കെ.എസ്. അംബിക മുമ്പാകെ അറിയിച്ചത്. കോടതിയുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. സലിം രാജും ശാസ്ത്രീയ പരിശോധനയ്ക്കു സമ്മതമല്ലെന്ന് അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.