അക്രമത്തെയും കൊലയെയും നിസംഗതയോടെ വീക്ഷിക്കരുത്: പ്രോ ലൈഫ് സമിതി
Friday, March 27, 2015 1:02 AM IST
കൊച്ചി: ഗര്‍ഭപാത്രത്തിലും അതിനു പുറത്തും ജീവന്‍ നിഷ്ഠുരമായി കൊല ചെയ്യപ്പെടുകയും ശക്തര്‍ ബലഹീനരെ പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ ആര്‍ക്കും നിസംഗരായിരിക്കാന്‍ കഴിയില്ലെന്നു കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോസ് കോട്ടയില്‍. ആഗോള കത്തോലിക്കാസഭയുടെ ജീവന്റെ ദിനാചരണത്തോടനുബന്ധിച്ചു പ്രോലൈഫ് സമിതി പിഒസിയില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാബു ജോസ്, സിസ്റര്‍ മേരി ജോര്‍ജ്, അഡ്വ. കെ.എ. ജോസ്, അഡ്വ. ജോസി സേവ്യര്‍, യുഗേഷ് പുളിക്കന്‍, സാലു ഏബ്രഹാം, ജെയിംസ് ആഴ്ചങ്ങാടന്‍, മാര്‍ട്ടിന്‍ നൂനസ് എന്നിവര്‍ പ്രസംഗിച്ചു.


ജീവനെതിരേ ഉയരുന്ന ആക്രമണത്തിനെതിരേ വലിയ ആഴ്ചയില്‍ തീവ്രമായ പ്രാര്‍ഥന സംഘടിപ്പിക്കാനും രക്തം ചിന്തുന്ന മരണസംസ്കാരത്തില്‍ ജീവനു സഹായകമാകുന്ന രക്തം ദാനം ചെയ്യാനും യോഗം തീരുമാനിച്ചു. ലോകമെങ്ങും നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ പ്രാര്‍ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും വേണമെന്ന കെസിബിസി ആഹ്വാനം നടപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ക്കു പ്രോ ലൈഫ് സമിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും യോഗം അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.