ബിസിനസ് ദീപിക എക്സലന്‍സ് പുരസ്കാര ദാനം നാളെ
ബിസിനസ് ദീപിക എക്സലന്‍സ് പുരസ്കാര ദാനം നാളെ
Friday, March 27, 2015 1:05 AM IST
കൊച്ചി: രാഷ്ട്രദീപിക പ്രസിദ്ധീകരണമായ ബിസിനസ് ദീപികയുടെ ഈ വര്‍ഷത്തെ എക്സലന്‍സ് പുരസ്കാരദാന ചടങ്ങ് നാളെ കൊച്ചിയില്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. വിവിധ വിഭാഗങ്ങളിലായി അഞ്ചു പുരസ്കാരങ്ങളാണു സമ്മാനിക്കുന്നത്.

എക്സലന്‍സ് ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം പുരസ്കാരത്തിന് ഇന്റര്‍സൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണി ഏബ്രഹാം ജോര്‍ജും എക്സലന്‍സ് ഇന്‍ എക്കോ-ഫ്രണ്ട്ലി ഹാബിറ്റാറ്റ് പുരസ്കാരത്തിന് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനില്‍ കുമാറും ബിസിനസ് എക്സലന്‍സ് ഇന്‍ റൈസ് ആന്‍ഡ് സ്പൈസസ് പുരസ്കാരത്തിന് നിറപറ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ.കെ. കര്‍ണനും എക്സലന്‍സ് ഇന്‍ ഹോം ഡെക്കോര്‍ പുരസ്കാരത്തിന് ഇന്‍ഡ്റോയല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജെ. സുഗതനും എക്സലന്‍സ് ഇന്‍ പ്രഫഷണല്‍ എഡ്യൂക്കേഷന്‍ പുരസ്കാരത്തിനു യൂറോടെക് മാരിടൈം അക്കാഡമി മാനേജിംഗ് ഡയറക്ടര്‍ ജെന്‍സണ്‍ പോളുമാണ് അര്‍ഹരായിരിക്കുന്നത്.

നാളെ വൈകുന്നേരം 5.30നു കൊച്ചി ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുരസ്കാരങ്ങള്‍ വിതരണംചെയ്യും. ചടങ്ങിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പ്രഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ പി.പി. സണ്ണി, കെത്രിഎ ചീഫ് പേട്രണ്‍ ജോസഫ് ചാവറ, ചലച്ചിത്രതാരം മിയ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.


പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവര്‍ മറുപടി പ്രസംഗം നടത്തും. തുടര്‍ന്നു വിരുന്നുസല്‍ക്കാരവും സംഗീതനിശയും നടക്കും. സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

മാനേജ്മെന്റ് രംഗത്തെ പ്രമുഖരും ദീപിക പ്രതിനിധികളും ചേര്‍ന്ന പാനലാണു പുരസ്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. മുന്‍നിര കമ്പനികളായ ഗ്ളോറി ആന്‍ഡ് കമ്പനി, ബിസ്മി അപ്ളയന്‍സസ്, എവിടി എന്നിവരുമായി സഹകരിച്ചാണു പരിപാടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.