കൊക്കെയ്ന്‍ കേസ്: പ്രതികളുടെ റിമാന്‍ഡ് നീട്ടി
Friday, March 27, 2015 12:57 AM IST
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പ്രതികളായ രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റര്‍, ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്നേഹ ബാബു, നൈജീരിയക്കാരന്‍ ഒക്കാവോ ചിഗോസി കോളിന്‍സ്, പൃഥ്വിരാജ്, ജസ്ബീര്‍ സിംഗ് എന്നിവരുടെ റിമാന്‍ഡ് കാലാവധി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് അടുത്ത മാസം ഒമ്പതു വരെ നീട്ടി.

പൃഥ്വിരാജിന് ജയിലില്‍ ചികിത്സാസഹായം നല്‍കാനും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ജനുവരി 31നു കടവന്ത്രയിലെ ഫ്ളാറ്റില്‍ നടന്ന റെയ്ഡില്‍ കൊക്കെയ്ന്‍ പിടികൂടിയതു സംബന്ധിച്ച കേസാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.