പി.ബി. സതീഷിന് ആര്‍ടിഐ അവാര്‍ഡ്
Friday, March 27, 2015 1:13 AM IST
തൃശൂര്‍: അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്നതിനു വിവരാവകാശ നിയമം ഏറ്റവും മികച്ച നിലയില്‍ പ്രയോജനപ്പെടുത്തിയതിന് ആര്‍ടിഐ കേരള ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിനു തൃശൂരിലെ നേര്‍കാഴ്ച സെക്രട്ടറി പി.ബി. സതീഷ് അര്‍ഹനായി. പതിനായിരത്തൊന്നു രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഞായറാഴ്ച രാവിലെ പത്തിന് എറണാകുളത്തു ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ആര്‍ടിഐ കേരള ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കേരള സംസ്ഥാന എസ്സി എസ്ടി കമ്മീഷന്‍ ചെയര്‍മാനും മുന്‍വിവരാവകാശ കമ്മീഷണറുമായ പി.എന്‍. വിജയകുമാര്‍ പുരസ്കാരം സമ്മാനിക്കുമെന്നു ജനറല്‍ സെക്രട്ടറി അഡ്വ.ഡി.ബി. ബിനു അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നിന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ധന്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. ആര്‍ടിഐ ഫെഡറേഷന്‍ പ്രസിഡന്റ് കെ.എന്‍.കെ. നമ്പൂതിരി അധ്യക്ഷനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.