എസ്. രാജീവ് ചീഫ് എന്‍ജിനിയറായി ചുമതലയേറ്റു
Friday, March 27, 2015 1:14 AM IST
തിരുവനന്തപുരം: കേരള സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ സിവില്‍ ഡാം സേഫ്റ്റി & ഡ്രിപ്പ് വിഭാഗം ചീഫ് എന്‍ജിനിയറായി എസ്. രാജീവ് ചുമതലയേറ്റു. ജലവൈദ്യുതപദ്ധതികളുടെ ഇന്‍വെസ്റിഗേഷന്‍, കണ്‍സ്ട്രക്ഷന്‍, പദ്ധതി നിര്‍മാണ പുരോഗതി വിലയിരുത്തല്‍, മാനവവിഭവശേഷി നിര്‍വഹണം എന്നീ മേഖലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അടൂര്‍ രാജീവാലയത്തില്‍ പരേതനായ എസ്. ശിവരാമന്റെ മകനാണ്. ശ്രീലേഖ ഭാര്യയും നിരഞ്ജന രാജീവ്, നിര്‍മല്‍ രാജീവ് എന്നിവര്‍ മക്കളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.