ഡിസിഎല്‍
ഡിസിഎല്‍
Friday, March 27, 2015 1:16 AM IST
കൊച്ചേട്ടന്റെ കത്ത് / യൂ... റ്റൂ... സഹോദരാ...

സ്നേഹമുള്ള ഡിസിഎല്‍ കുടുംബാംഗങ്ങളേ,

മൂത്ത മകളുടെ എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് എന്റെ സുഹൃത്തും ഭാര്യയും രണ്ടു മക്കളുംകൂടി കോട്ടയം നഗരത്തിലെ ഒരു സായംസന്ധ്യയിലേക്കിറങ്ങിയത്. സകുടുംബം ഒരു സിനിമ കണ്ടിട്ട് എത്രയോ നാളായി? ഭാര്യയുടെയും കുട്ടികളുടെയും ഇഷ്ടംചോദിച്ചപ്പോള്‍ അവരൊന്നും പുതിയ സിനിമകളുടെ അനുയായികളല്ല. നഗരത്തിന്റെ ഭിത്തികള്‍ മുഴുവന്‍ ന്യൂജനറേഷന്‍ ചലച്ചിത്രങ്ങളുടെ പശപ്പിടുത്തങ്ങള്‍!!! അതില്‍ നല്ല തിരക്കഥയെഴുതുന്ന, മലയാളിയുടെ അഭിമാനവും ബഹുമുഖപ്രതിഭയുമായ ഒരു പ്രമുഖ നടന്റെ ചിത്രം പതിഞ്ഞ സിനിമാപോസ്റര്‍ കണ്ടപ്പോള്‍ ഇതു സകുടുംബം കാണാന്‍ കൊള്ളാവുന്ന ചലച്ചിത്രമായിരിക്കും എന്നു കരുതി, എന്റെ സുഹൃത്ത് സകുടുംബം തിയേറ്ററില്‍ കയറി.

സിനിമ തുടങ്ങി അല്പംകഴിഞ്ഞപ്പോള്‍മുതല്‍ എന്റെ സുഹൃത്തിനും ഭാര്യയ്ക്കും അയ്യേ എന്നായി. അശ്ളീലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ജീര്‍ണിച്ച ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ പൂരപ്പാട്ട്. സിനിമയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കഥാപാത്രങ്ങളും അശ്ളീലം പറയാന്‍ മത്സരിക്കുന്നു. അരമണിക്കൂര്‍ കഴിയുന്നതിനുമുമ്പു മകള്‍ പപ്പയോടു പറഞ്ഞു, ഈ വൃത്തികെട്ട സിനിമ കാണാതെ നമുക്കു പോകാം. പറഞ്ഞുതീരുന്നതിനു മുമ്പ് അവര്‍ സകുടുംബം പുറത്തിറങ്ങി. ടിക്കറ്റു വാങ്ങിക്കുന്നയാളുടെ കമന്റ് പിന്നില്‍നിന്നു കേട്ടു: "ഇപ്പഴത്തെ സിനിമയൊക്കെ ഇങ്ങനെയാ സാറേ...''

ബി.സി. 44-ാം ആണ്ടിലെ മാര്‍ച്ച് 15. ലോക ചരിത്രത്തില്‍ രക്തംപുരണ്ട ദിനമാണത്. റോമന്‍ ഏകാധിപതിയായിരുന്ന ജൂലിയസ് സീസറിനെ അദ്ദേഹത്തിന്റെ മുപ്പതോളം സെനറ്റംഗങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ ദിനമാണത്. സീസറിന്റെ ഭരണത്തില്‍ ഭയചകിതരായവര്‍ അദ്ദേഹത്തെ, ഒരുമിച്ച് ആക്രമിച്ചു. താന്‍ പ്രിയ സ്നേഹിതനെന്നു വിശ്വസിച്ച, മാര്‍ക്കസ് ജൂനിയസ് ബ്രൂട്ടസും കത്തിയുമായി പാഞ്ഞടുക്കുന്നതു കണ്ടപ്പോള്‍, "യൂ... റ്റൂ... ബ്രൂട്ടസ്?'' എന്നു ചോദിച്ചുകൊണ്ട്, സീസര്‍ കണ്ണുപൊത്തി നിലവിളിച്ചു.

സീസറിനെ കുത്തിക്കൊന്നവനാണ് ബ്രൂട്ടസ്. സ്നേഹം നടിച്ചു കൂടെനടന്നു. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ ആവോളം നുണഞ്ഞു. ഒടുക്കം പിന്നില്‍നിന്നു കുത്തി.

ഇന്ന് സിനിമയും മറ്റു ദൃശ്യമാധ്യമങ്ങളും ബ്രൂട്ടസിന്റെ വേഷംകെട്ടിയാടുകയാണ്. പൊതുജനമാണു രാജാവ് എന്നാണു വയ്പ്. ഏതു സ്വീകരിക്കണം, ഏതു തിരസ്കരിക്കണം എന്നൊക്കെ ജനം സ്വതന്ത്രമായി തീരുമാനിക്കും എന്നാണു സങ്കല്പം. എന്നാല്‍, ബ്രൂട്ടസിനെപ്പോലെ സൌഹൃദം ചമഞ്ഞ് അടുത്തുകൂടുന്ന നവമാധ്യമങ്ങളും നൂജനറേഷന്‍ സിനിമകളും പാവം ആസ്വാദകരെ മൂല്യനിരാസത്തിന്റെ അശ്ളീലച്ചുരികയെറിഞ്ഞ്, ചുറ്റിവരിയുകയാണ്. ഇത്തരം സിനിമകള്‍ കണ്ടു തീര്‍ക്കാതെ, കണ്ണും കാതുംപൊത്തി, ജനങ്ങള്‍ തീയേറ്ററില്‍നിന്നിറങ്ങി ഓടുമ്പോള്‍, "യൂ... റ്റൂ.... ബ്രൂട്ടസ്'' എന്നതിനു പകരം നിര്‍മ്മാതാവിനെയും സംവിധായകനെയും അഭിനേതാക്കളെയുംനോക്കി യൂ റ്റൂ സോദരാ എന്ന് ആക്രോശിക്കുകയാണ്.


കൂട്ടുകാരേ, അവധിക്കാലം വരവായി. ചപ്പും ചവറുംതിന്നാന്‍, കയറൂരി നടക്കുന്ന തെരുവുകാളകളാകണോ അതോ, സ്വന്തം വീട്ടില്‍ അമ്മ വേവിച്ചുതരുന്ന വിശുദ്ധമൂല്യങ്ങളുടെ രുചി നുണയണോ എന്ന് ഇന്നുതന്നെ തീരുമാനിക്കുക.

ആശംസകളോടെ,
സ്വന്തം കൊച്ചേട്ടന്‍


ഡിസിഎല്‍ - സിമാംസ് 'കരിയര്‍ ഫോര്‍ മി' - മികച്ച പ്രതികരണം

കോട്ടയം: പ്ളസ് ടു കഴിയുന്നവര്‍ക്കായി പരീക്ഷ കഴിഞ്ഞ് ഉടനേതന്നെ ദീപിക ബാലസഖ്യവും കൊച്ചി ചാവറ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് മീഡിയ സ്റഡീസും (ഇകങഅങട) സംയുക്തമായി സംഘടിപ്പിക്കുന്ന കരിയര്‍ ശില്പശാലയിലേക്ക് ഓരോ കേന്ദ്രങ്ങളിലും മികച്ച പ്രതികരണം. പ്രധാനമായും സയന്‍സ് ഇതര വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ശില്പശാലകളാണ് ഒരുങ്ങുന്നത്. ഭാവിപഠനവും തൊഴില്‍ പരിശീലനവും സ്വപ്നം കാണുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഓരോ കേന്ദ്രങ്ങളിലും രജിസ്റര്‍ ചെയ്തുകഴിഞ്ഞു. കുറഞ്ഞ മാര്‍ക്കില്‍ ജയിക്കുന്നവര്‍ക്കുപോലും തൊഴില്‍ നേടാവുന്ന വിവിധ കോഴ്സുകളാണ് ശില്പശാലയില്‍ പരിചയപ്പെടുത്തുന്നത്.

കരിയര്‍കിറ്റ്, സി.ഡി., ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് 50 രൂപമാത്രമായിരിക്കും.

രജിസ്ട്രേഷന്‍ - ഡിസിഎല്‍ പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാരായ പി.ടി. തോമസ് (ഫോണ്‍ -9446608737) വി.കെ. മറിയാമ്മ ( ഫോണ്‍ -9995484850), എം.വി. ജോര്‍ജുകുട്ടി (ഫോണ്‍ - 9447205828) എന്നിവരുമായോ, 9947640404, 9947840404, 04842377366 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.

സെമിനാര്‍ ദിവസവും സ്ഥലവും

ഏപ്രില്‍ 8 ലിറ്റില്‍ ഫ്ളവര്‍ ജി.എച്ച്.എസ്. ചാലക്കുടി, ഏപ്രില്‍ 10, സെന്റ് മേരീസ് കോണ്‍വന്റ് സ്കൂള്‍, പാപ്പനംകോട്, തിരുവന ന്തപുരം, സെന്റ് ഗൊരേത്തി എച്ച്. എസ്.എസ്., പുനലൂര്‍, കൊല്ലം, ഏപ്രില്‍ 14 പള്ളോട്ടിഹില്‍ പബ്ളിക് സ്കൂള്‍, മുക്കം, കോഴിക്കോട്, ഏപ്രില്‍ 16 ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, നിലമ്പൂര്‍ മലപ്പുറം ജില്ല, ഏപ്രില്‍ - 28 നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആലുവ, ജയ്റാണി ഹയര്‍ സെക്ക ന്‍ഡറി സ്കൂള്‍, തൊടുപുഴ, ജ്യോതിനികേതന്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, പുന്നപ്ര., ആലപ്പുഴ, ഏപ്രി ല്‍ 30 ഡി പോള്‍ പബ്ളിക് സ്കൂള്‍, കല്പറ്റ, മേയ് 1 സെന്റ് തോമസ് എച്ച്.എസ്.എസ്. ഇരട്ടയാര്‍, ഇടു ക്കി, മേയ് 5 ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, കണ്ണൂര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.