എംജി വാഴ്സിറ്റിയില്‍ ദേശീയ സെമിനാര്‍
Friday, March 27, 2015 1:18 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ആഗോളീകൃത സമ്പദ് വ്യവസ്ഥയില്‍ കര്‍ഷകരുടെ അവകാശങ്ങള്‍: കാഴ്ചപ്പാടും പ്രവണതകളും എന്ന വിഷയത്തില്‍ ഇന്നും നാളെയും ദ്വിദന രജത ജൂബിലി ദേശീയ സെമിനാര്‍ നടത്തും. ഇന്നു രാവിലെ 10നു ജസ്റീസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനംചെയ്യും. പ്രൊ.വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മദ്രാസ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലീഗല്‍ സ്റഡീസിലെ ഡീന്‍ ഡോ.ഡേവിഡ് അംബ്രോസ്, ഡോ.ജോര്‍ജ് ജോസഫ്, ഡോ.ഷീബ പിള്ള, ഡോ.എ.പി.രാജേഷ്, സുനില്‍കുമാര്‍ സിറിയക് എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.