എസ്എസ്ഇയു സംസ്ഥാന സമ്മേളനം നാളെ
Friday, March 27, 2015 1:19 AM IST
കണ്ണൂര്‍: സ്പെഷല്‍ സ്കൂള്‍ എംപ്ളോയീസ് യൂണിയന്‍ (എസ്എസ്ഇയു) രണ്ടാം സംസ്ഥാന സമ്മേളനം നാളെ കണ്ണൂരില്‍ നടക്കും. ജവഹര്‍ ലൈബ്രറി ഹാളില്‍ രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികളായ എം. മന്‍സൂറും ടി. പ്രഭാകരനും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞു രണ്ടിനു പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സരള ഉദ്ഘാടനംചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.