വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റില്‍
Friday, March 27, 2015 1:19 AM IST
മട്ടാഞ്ചേരി: വിവാഹവാഗ്ദാനം നല്കി യുവതിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പള്ളുരുത്തി പോലീസ് അറസ്റ്ചെയ്തു. ഫോര്‍ട്ടുകൊച്ചി മെക്കന്‍സി ഗാര്‍ഡന്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ഷിറാസിനെ(25) യാണ് പോലീസ് അറസ്റ് ചെയ്തത്. തോപ്പുംപടി അഞ്ജലി ഓഡിറ്റോറിയത്തിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ തോപ്പുംപടിയില്‍ വച്ചാണ് അറസ്റ് ചെയ്തത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ 2012 ഒക്ടോബര്‍ മുതല്‍ വിവാഹം കഴിക്കാമെന്നു മോഹിപ്പിച്ചു പീഡിപ്പിച്ചത്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പൊന്നാനി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ കൊണ്ടുപോയാണു പീഡിപ്പിച്ചതെന്നു യുവതി പോലീസില്‍ പരാതി നല്കിയിരുന്നു.


മാനസികമായി തകര്‍ന്ന യുവതി ആഴ്ചകള്‍ക്കു മുമ്പ് തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. നിര്‍ഭയയില്‍ താമസിക്കുന്ന യുവതി ഗര്‍ഭിണിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.